ഗര്‍ഭധാരണം മാറ്റിവെക്കൂ; പ്രതിഫലം തരാമെന്ന് ഐ.ടി കമ്പനികള്‍
text_fieldsസാൻഫ്രാൻസിസ്കോ: തൊഴിലിടങ്ങളിൽ പുതിയ പരീക്ഷണത്തിന് ഐ.ടി കമ്പനികൾ അരങ്ങൊരുക്കുന്നു. കേട്ടാൽ അൽപം കൗതുകവും അമ്പരപ്പുമുണ്ടാക്കുന്നതാണ് കാര്യം. തൊഴിൽ കാലയളവിൽ നിങ്ങളുടെ അണ്ഡം ഫ്രീസറിൽ സൂക്ഷിക്കാൻ ഞങ്ങൾക്കു നൽകൂ. പിന്നീട് കുഞ്ഞുങ്ങളെ ആഗ്രഹിക്കുമ്പോൾ നിങ്ങൾക്കവ തിരിച്ചു നൽകാം എന്നാണ് പ്രമുഖ ഐ.ടി ഭീമ൪മാരായ ആപ്പിളും ഫെയ്സ്ബുക്കും വനിതാ ജീവനക്കാ൪ക്ക് നൽകുന്ന ‘ആക൪ഷക’ വാഗ്ദാനം. അണ്ഡത്തിനു പകരം വൻതുകയാണ് പ്രതിഫലമായി ജീവനക്കാ൪ക്ക് ഉറപ്പു നൽകുന്നത്. തൊഴിൽ കാലയളവിൽ മുഴുവനായി അണ്ഡം നൽകുന്ന ജീവനക്കാരിക്ക് 20000ഡോള൪ (ഏകദേശം 12 ലക്ഷം രൂപ) വരെയാണ് കമ്പനികൾ നൽകുക. അടുത്ത വ൪ഷം ജനുവരി മുതൽ ഈ നീക്കം യാഥാ൪ഥ്യമാക്കാനൊരുങ്ങുകയാണ് ആപ്പിൾ. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടല്ലാതെ തന്നെ സ്ത്രീയുടെ അണ്ഡം ഫ്രീസറിൽ സൂക്ഷിക്കുന്ന രീതിക്ക് സാങ്കേതിക തൊഴിൽ മേഖലയിൽ ഇതിനകം തന്നെ ഫെയ്സ്ബുക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്ത്രീകൾക്ക് ഏറ്റവും നല്ല രീതിയിൽ തൊഴിലെടുക്കാൻ അവസരമൊരുക്കുകയും ഒപ്പം അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും നഷ്ടപ്പെടുത്താതെ കുടുംബത്തെ ഉയ൪ത്തിക്കൊണ്ടു വരുന്നതിനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ആപ്പിൾ പ്രസ്താവനയിൽ പറയുന്നു. ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ മണിക്കൂറുകൾ തൊഴിലിടങ്ങളിൽ ചെലവഴിക്കാമെന്നും തൊഴിലിൽ ഏറ്റവും മികവു പുല൪ത്താമെന്നും കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു.
തിരക്കുകൾ ഒഴിഞ്ഞ് സ്വസ്ഥമാവുന്ന സമയത്ത് ഗ൪ഭധാരണത്തിന് സ്ത്രീകളെ സഹായിക്കുന്നു എന്നതാണ് ഇതിൻറെ നേട്ടമായി പറയുന്നത്. അ൪ബുദം പോലുള്ള അസുഖം പിടിപെട്ട സ്ത്രീകൾ മാത്രമാണ് തങ്ങളുടെ ചികിൽസയുടെ ഭാഗമായി അണ്ഡം ഫ്രീസറിൽ സൂക്ഷിക്കാൻ അനുമതി നൽകിയിരുന്നത്. സാധാരണ ഗതിയിൽ ഒരു വ൪ഷത്തേക്ക് 10,000ഡോള൪ (ആറു ലക്ഷം രൂപ)വരെയാണ് ചെലവ്. പിന്നീടുള്ള ഓരോ വ൪ഷവും ഇങ്ങനെ സൂക്ഷിക്കാൻ 500 ഡോള൪ വിനിയോഗിക്കേണ്ടി വരും. ഏറെ ചെലവു വരുന്നതാണെങ്കിലും ഈ പ്രവൃത്തിക്ക് സ്ത്രീകളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.
സീറോ ഡിഗ്രിയിലും താഴെ സ്ത്രീകളുടെ അണ്ഡം ഭാവിയിലെ ഉപയോഗത്തിനായി അതുപോലെ സൂക്ഷിച്ചുവെക്കുന്നു. 27 വയസ്സുമുതൽ അണ്ഡത്തിൻറെ അതിജീവന ക്ഷമത ചെറിയ തോതിൽ കുറയാൻ തുടങ്ങും. 34,35 വയസ്സാവുമ്പോഴേക്ക് ആരോഗ്യം ദു൪ബലമാവുന്നു. എന്നാൽ, 40- 44 വയസ്സിനിടയിൽ ആദ്യ ഗ൪ഭം ധരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 20 വ൪ഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്ന് സെൻറ൪ ഫോ൪ ഡിസീസ് കൺട്രോൾ പ്രിവൻഷൻ പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകൾ ആദ്യ ഗ൪ഭധാരണം വൈകിയ പ്രായത്തിലേക്ക് നീക്കിവെക്കാൻ നി൪ബന്ധിതരാവുന്നു. ഇത്തരം സ്ത്രീകൾ തങ്ങളുടെ ആരോഗ്യകാലത്തെ അണ്ഡം സൂക്ഷിക്കാൻ താൽപര്യപ്പെടുന്നുവെന്നും മൗണ്ട് സിനായ് ആശുപത്രിയിലെ വന്ധ്യതാ സ്പെഷലിസ്റ്റ് ഡോകട്൪ അലൻ കോപ്പ൪മാൻ പറഞ്ഞു.
വനിതാ തൊഴിലാളികളുടെ ജൈവ ഘടികാരവും സമയ ഘടികാരവും തമ്മിൽ ഉള്ള സംഘ൪ഷത്തെ അഭിമുഖീകരിക്കാൻ തയ്യാറാവുന്ന ഒരു നീക്കമാണ് ഇതെന്ന് ക്ളേമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെൻറ൪ റിസേ൪ച് അറ്റ് സ്റ്റാൻഡഫോ൪ഡ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസ൪ ഷെല്ലി കരോ൪ പറയുന്നു. ഗ൪ഭധാരണ സമയത്ത് സ്ത്രീകൾക്ക് അതിൻമേൽ കൂടുതൽ കരുതൽ നൽകാൻ ആവുമെന്നും ഇത് പ്രൊഫഷണലുകളായ സ്ത്രീകളെ ഏറെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജോലിയിൽ ഏ൪പ്പെടുന്ന സമയം അതു തന്നെയാണ് പ്രധാനം. തൊഴിൽ കെട്ടിപ്പടുക്കുന്ന സമയമായിരിക്കും സ്ത്രീകളുടെ പ്രത്യുൽപാദന കാലയളവും. എന്നാൽ, പ്രത്യുൽപാദന ശേഷി ഏറ്റവും നല്ല രീതിയിൽ ഭാവിയിലേക്ക് നീക്കി വെക്കാനാവുന്നു എന്നതാണ് ഇതിൻറെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയിൽ ചൂടേറിയ ച൪ച്ചക്ക് വഴിവെച്ചു കഴിഞ്ഞു ഈ വ൪ത്ത. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരങ്ങൾ വന്നു കഴിഞ്ഞു. തൊഴിൽ ചൂഷണത്തിൻറെ പുതിയ മുഖമായി ഇതിനെ ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.