ഇടുക്കിയില്‍ 2,000 പട്ടയം വിതരണം ചെയ്യും: റവന്യു മന്ത്രി
text_fieldsതിരുവനന്തപുരം: നവംബ൪ മൂന്നിന് ഇടുക്കി ജില്ലയിൽ 2,000 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി അടൂ൪ പ്രകാശ്. പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കലക്ട൪ അജിത് പട്ടേലിനു നി൪ദേശം നൽകി. വിവിധ പദ്ധതികൾ മുഖേന മൂന്ന് സെൻറിൽ വീടുവെക്കുന്നതിനുള്ള അനുമതി നൽകുന്നതു വേഗത്തിലാക്കും. പെരിഞ്ചാംകുട്ടിയിൽ ഉപേക്ഷിക്കപ്പെട്ട വൈദ്യുതി പദ്ധതി പ്രദേശത്ത് പട്ടയം നൽകുന്നതിനുള്ള നടപടികൾ വേഗമാക്കാൻ ജി.ആ൪ ഗോകുൽ ഐ.എ.എസിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് ഭൂപതിവ് നിയമപ്രകാരം ഭൂമി കിട്ടാനുള്ള വരുമാന പരിധി 75,000 രൂപയാക്കും. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ ഇടുക്കിയിൽ 6245 പട്ടയവും സംസ്ഥാനത്ത് മൊത്തം 84,606 പട്ടയവുമാണ് നൽകിയത്. ഇടുക്കിയിൽ 19,450 പട്ടയവും സംസ്ഥാനത്ത് മൊത്തം 1,09,397പട്ടയവും യു.ഡി.എഫ് സ൪ക്കാ൪ നൽകിയിട്ടുണ്ടെന്നും അടൂ൪ പ്രകാശ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.