സുനന്ദ പുഷ്കറിന്‍െറ മരണം: പുതിയ റിപ്പോര്‍ട്ട് തയാറാക്കുന്നു
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറിൻെറ പോസ്റ്റ്മോ൪ട്ടം സംബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രി പുതിയ റിപ്പോ൪ട്ട് തയാറാക്കുന്നു. സെപ്റ്റംബ൪ 27ന് നൽകിയ റിപ്പോ൪ട്ടിൽ വ്യക്തതയില്ളെന്ന ഡൽഹി പൊലീസിൻെറ നിലപാടിൻെറ പശ്ചാത്തലത്തിലാണ് പുതിയത് തയാറാക്കുന്നത്. കൂടുതൽ വ്യക്തതയുള്ള റിപ്പോ൪ട്ട് തയാറാക്കുന്നതിന് പൊലീസിൽനിന്ന് ചില വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്ക് പുതിയ റിപ്പോ൪ട്ട് നൽകുമെന്നും എയിംസ് അധികൃത൪ പറഞ്ഞു.
സുനന്ദ പുഷ്കറിൻെറ മരണം വിഷം അകത്തുചെന്നാണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് സെപ്റ്റംബ൪ 27ന് പുറത്തുവന്ന പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്. എന്നാൽ, വിഷം എന്താണ്, എങ്ങനെ അകത്തുചെന്നു തുടങ്ങിയ കാര്യങ്ങളിൽ റിപ്പോ൪ട്ട് ഒന്നും തീ൪ത്തുപറയുന്നില്ളെന്ന് ഡൽഹി പൊലീസ് മേധാവി ബി.എസ്. ബാസി വിമ൪ശം ഉന്നയിച്ചിരുന്നു. സുനന്ദയുടെ ചികിത്സാ വിവരങ്ങളും മരണദിവസം സുനന്ദ കഴിച്ചിരുന്ന ഭക്ഷണം, മരുന്ന്, പാനീയം തുടങ്ങിയവയുടെയും വിവരങ്ങൾ ചോദിച്ചുവെങ്കിലും പൊലീസിൽനിന്ന് ലഭിച്ചില്ളെന്ന് എയിംസ് അധികൃതരും വിശദീകരിച്ചു.
പൊലീസും ആശുപത്രി അധികൃതരും തമ്മിലുള്ള വടംവലി അവസാനിപ്പിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രസ൪ക്കാറിൽനിന്ന് നി൪ദേശം ലഭിച്ചിട്ടുണ്ട്. ഇതത്തേുട൪ന്ന് ആശുപത്രി അധികൃത൪ ആവശ്യപ്പെട്ട വിവരങ്ങൾ പൊലീസ് വൈകാതെ നൽകും. അതിൻെറ അടിസ്ഥാനത്തിൽ പുതിയ റിപ്പോ൪ട്ട് തയാറാകുന്നതോടെ അന്വേഷണത്തിൽ ഇപ്പോഴുള്ള സ്തംഭനാവസ്ഥ നീങ്ങുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.