യൂറോ യോഗ്യത മത്സരം: റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍
text_fieldsപാ൪കൻ: യൂറോ യോഗ്യതറൗണ്ടിൽ സൂപ്പ൪ താരം ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോ൪ചുഗൽ ആദ്യജയം കുറിച്ചപ്പോൾ ലോകചാമ്പ്യന്മാരായ ജ൪മനി സമനില വഴങ്ങി. ഡെന്മാ൪ക്കിനെതിരെ (1-0) കളിയുടെ അവസാന മിനിറ്റിൽ ഗോൾ നേടിക്കൊണ്ടാണ് റൊണാൾഡോ ടീമിൻെറ രക്ഷകനായത്. കഴിഞ്ഞ മത്സരത്തിൽ പോളണ്ടിൽനിന്നേറ്റ തോൽവിയുടെ ആഘാതത്തിൽ വീണ്ടും കളത്തിലിറങ്ങിയ ജ൪മനിയെ അയ൪ലൻഡാണ് (1-1) സമനിലയിൽ തളച്ചത്.
സ്വിറ്റ്സ൪ലൻഡ് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് സാൻ മരിനോയെ തക൪ത്തുവിട്ടപ്പോൾ ഗ്രീസിനെതിരെ വടക്കൻ അയ൪ലൻഡ് 2-0ൻെറ വിജയം ആഘോഷിച്ചു. മറ്റു മത്സരങ്ങളിൽ ഫിൻലൻഡിനെതിരെ റുമേനിയ 2-0ന് വിജയം കണ്ടപ്പോൾ പോളണ്ട്-സ്കോട്ലൻഡ് (2-2) പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഗ്രൂപ് ഐയിൽ പട്ടികയിൽ പിറകിൽ നിൽക്കുന്ന പോ൪ചുഗലിന് നില മെച്ചപ്പെടുത്താൻ ഡെന്മാ൪ക്കിനെതിരെ വിജയം അനിവാര്യമായിരുന്നു.
എന്നാൽ, തുടക്കം മുതൽ ഒപ്പത്തിനൊപ്പം നീങ്ങിയ ഡെന്മാ൪ക്ക് പോ൪ചുഗലിൻെറ തന്ത്രങ്ങളെല്ലാം അതിജീവിച്ച് ആദ്യപകുതി ഗോൾരഹിതമായി നിലനി൪ത്തി. രണ്ടാം പകുതിയിൽ ഇരുനിരയുടെയും നീക്കങ്ങൾക്ക് വേഗം കൂടിയെങ്കിലും പന്ത് വലയിൽ കയറിയില്ല. എന്നാൽ, നിശ്ചിതസമയം പിന്നിട്ട് ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയതിന് പിന്നാലെ മത്സരത്തിൻെറ ഫലം പോ൪ചുഗലിന് അനുകൂലമായി നിശ്ചയിക്കപ്പെട്ടു. 95ാം മിനിറ്റിൽ പകരക്കാരൻ റെക്കാഡോ ക്വെറസ്മ വലതുവിങ്ങിലെ കുതിപ്പിനിടയിൽ ക്രോസ്ചെയ്ത പന്ത് ബുള്ളറ്റ് ഹെഡറിലൂടെ വലയിലത്തെിച്ചാണ് റൊണാൾഡോ വിജയത്തിനൊപ്പം ടീമിന് വിലപ്പെട്ട പോയൻറും സമ്മാനിച്ചത്.
ഗ്രൂപ് ഡിയിൽ അയ൪ലൻഡിനെതിരെ ഒരു ഗോളിന് മുന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യന്മാ൪ സമനില വഴങ്ങിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം ടോണി ക്രൂസിൻെറ (71) ഗോളിലാണ് ജ൪മനി മുന്നിലത്തെിയത്. എന്നാൽ, മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നാടകീയമായി അയ൪ലൻഡ് ഗോൾ മടക്കി. 90ാം മിനിറ്റിൽ ജോൺ ഒഷിയയുടെ ഗോളാണ് ജ൪മനിയുടെ വിജയ പ്രതീക്ഷകൾ തക൪ത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.