കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്കൂളിന് താല്‍കാലിക പ്രവര്‍ത്തനാനുമതി
text_fieldsതിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തെ തുട൪ന്ന് വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാൻ നി൪ദേശിച്ച കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹ൪ ഇംഗ്ളീഷ് സ്കൂളിന് താൽകാലിക പ്രവ൪ത്തനാനുമതി നൽകി. സ്കൂൾ അധികൃത൪ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
വിവാദമുണ്ടായപ്പോൾ സ്കൂളിൽ പരിശോധന നടത്തിയ വിദ്യാഭ്യാസവകുപ്പ് അംഗീകാരമില്ളെന്ന് കണ്ടത്തെി അടച്ചുപൂട്ടാൻ നി൪ദേശിക്കുകയായിരുന്നു. എന്നാൽ അധ്യയന വ൪ഷത്തിനിടക്ക് സ്കൂൾ പൂട്ടുന്നത് വിദ്യാ൪ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഇപ്പോൾ ഈ അധ്യയനവ൪ഷത്തേക്ക് താൽകാലിക അനുമതി നൽകുന്നത്. എന്നാൽ സ്കൂളിന് സ൪ക്കാ൪ എൻ.ഒ.സി നൽകിയിട്ടില്ളെന്നും അടുത്ത അധ്യയനവ൪ഷത്തിനുമുമ്പ് നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ അംഗീകാരം നേടിയില്ളെങ്കിൽ അടുത്ത വ൪ഷം പ്രവ൪ത്തിക്കാൻ അനുവദിക്കില്ളെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്കൂൾ തുറന്നുപ്രവ൪ത്തിപ്പിക്കാൻ അനുമതിതേടി മാനേജ്മെൻറ് പൊതുവിദ്യാഭ്യാസ ഡയറക്ട൪ക്ക് നൽകിയ അപേക്ഷ തള്ളിയിരുന്നു. സെപ്റ്റംബ൪ 30നാണ് യു.കെ.ജി വിദ്യാ൪ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതിയെ തുട൪ന്ന് വിദ്യാഭ്യാസവകുപ്പ് സ്കൂൾ അടച്ചുപൂട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.