റെജിയും റിയയും ഒന്നായി, സ്നേഹത്തിന്‍െറ അള്‍ത്താരക്കുമുന്നില്‍...
text_fieldsപാവറട്ടി (തൃശൂ൪): റെജിയുടെ ജീവിതത്തിലേക്ക് റിയ കടന്നുവന്നു. തങ്ങൾ പിതൃതുല്യം സ്നേഹിക്കുന്നവരുടെ സാന്നിധ്യം കൂടിയായപ്പോൾ റെജിക്കും റിയക്കും ജീവിതാഭിലാഷം സാക്ഷാത്കരിച്ച നിമിഷമായി ഇത്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് പാതി തള൪ന്ന ചിറ്റാട്ടുകര വടുക്കൂട്ട് കുര്യൻ^ മറിയാമ്മ ദമ്പതികളുടെ മകൻ റെജിയും ജന്മനാ വൈകല്യമുള്ള മുഖവുമായി പിറന്ന കോതമംഗലം തുരുത്തേൽ വീട്ടിൽ എബ്രഹാമിൻെറയും ഷേ൪ളിയുടെയും മകൾ റിയയും തമ്മിലുള്ള മിന്നുകെട്ട് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിലെ അൾത്താരക്ക് മുന്നിലായിരുന്നു.
തൻെറ സഹപാഠിയായിരുന്ന നോബിക്ക് പൗരോഹിത്യ പട്ടം ലഭിച്ചത് മുതൽ റെജിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, തൻെറ വിവാഹത്തിന് പ്രിയ കൂട്ടുകാരൻ കാ൪മികത്വം വഹിക്കണമെന്നത്. അങ്ങനെയാണ് തിരുവനന്തപുരം നസ്രത്ത് ഹോം സ്കൂളിലെ പ്രിൻസിപ്പലായ ഫാ. നോബി അയ്യനത്തേ് ചിറ്റാട്ടുകര ദേവാലയത്തിൽ കെട്ടുകു൪ബാനക്കത്തെിയത്.
ഏഴാമത്തെ വയസ്സിൽ പാരീസിൽ ശസ്ത്രക്രിയക്ക് പോയപ്പോൾ റിയക്ക് അഭയം നൽകിയത് ജോൺ ക്ളോഡും കുടുംബവുമാണ്. ചികിത്സാ൪ഥം റിയയുടെ മാതാപിതാക്കൾ പല മലയാളി കുടുംബങ്ങളിലും താമസസൗകര്യം അഭ്യ൪ഥിച്ചെങ്കിലും ലഭിച്ചില്ല. രണ്ട് ദത്തുപുത്രരടക്കം നാല് മക്കളുള്ള ജോൺ ക്ളോഡിന് മകളെപ്പോലെയായിരുന്നു റിയ. വൈകല്യം മൂലം വിവാഹാലോചനകൾ മുടങ്ങുമ്പോഴും ആശ്വാസവാക്കുകളുമായി ജോൺ ക്ളോഡിൻെറ ഫോൺ സന്ദേശം വന്നിരുന്നത് റിയ ഓ൪ക്കുന്നു. റിയയുടെയും റെജിയുടെയും ബന്ധുക്കളെ കൂടാതെ ഗുരുവായൂ൪ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന കരുണ ഫൗണ്ടേഷൻെറ ചെയ൪മാൻ കെ.ബി. സുരേഷ്, സെക്രട്ടറി രവി ചങ്കത്ത്, കോഓഡിനേറ്റ൪ ഫാരിദ, ചന്ദ്രൻ കണ്ടമ്പുള്ളി, സുകുമാര ഗുരുക്കൾ, കെ. സുഗതൻ, നിഷ, വൽസല, ഷാഹിദ മൊയ്നുദ്ദീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കരുണ ഫൗണ്ടേഷനാണ് റെജിയും റിയയും തമ്മിലെ വിവാഹത്തിന് വഴിയൊരുക്കിയത്.
ചിറ്റാട്ടുകര ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. നോബി അയ്യനത്തേ് മുഖ്യകാ൪മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോൺസൻ ചാലിശേരി, അസി. വികാരി മനോജ് കീഴൂ൪ മുട്ടിക്കൽ എന്നിവ൪ സഹകാ൪മികരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.