ചൊവ്വയില്‍ അങ്ങിനെയങ്ങ് ജീവിക്കാനാവില്ല!
text_fieldsവാഷിങ്ടൺ: ചൊവ്വയിൽ സ്ഥിരതാമസമാക്കാൻ കാത്തിരിക്കുന്നവ൪ക്ക് അപ്രതീക്ഷിത തിരിച്ചടി. ചൊവ്വയിലത്തെിയാൽ മനുഷ്യൻെറ ആയുസ്സ് 68 ദിവസം മാത്രമെന്ന് പഠനം. ചൊവ്വയിലെ ഓക്സിജൻെറ അളവ് രണ്ടുമാസത്തിനുശേഷം കുറയാൻ തുടങ്ങുമെന്നതാണ് ഇതിനുകാരണം. മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പുതിയ പഠനഫലം പുറത്തുവിട്ടത്. 2024ഓടെ ചുവന്ന ഗ്രഹത്തിൽ മനുഷ്യകോളനി സ്ഥാപിക്കാൻ പ്രവ൪ത്തിക്കുന്ന ഡച്ച് ഗ്രൂപ്പിൻെറ മാ൪സ് വൺ എന്ന പദ്ധതിയിൽനിന്നുള്ള വിവരങ്ങളാണ് അഞ്ചുപേരടങ്ങുന്ന ഗവേഷക സംഘം ഉപയോഗിച്ചത്.
മനുഷ്യൻ ചൊവ്വയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ഈ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണമെന്ന് ശാസ്ത്രജ്ഞ൪ പറയുന്നു. രണ്ടു ലക്ഷം അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത 1000 പേരെയാണ് ആദ്യഘട്ടത്തിൽ ഡച്ച് ഗ്രൂപ്പിൻെറ പദ്ധതി ചൊവ്വയിലത്തെിക്കുന്നത്. പക്ഷേ, ചൊവ്വയിലെ അവസ്ഥയും മനുഷ്യ സങ്കേതങ്ങളുടെ പരിമിതിയും തൽക്കാലത്തേക്കെങ്കിലും പദ്ധതി വൈകിപ്പിക്കുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.