ഹോങ്കോങ്: സംഭാഷണത്തിന് തയാറെന്ന് വീണ്ടും ല്യുങ് ചുന്‍യിങ്
text_fieldsഹോങ്കോങ്: വിദ്യാ൪ഥി പ്രക്ഷോഭകരുമായി സംഭാഷണത്തിന് വീണ്ടും സന്നദ്ധമാണെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യുങ് ചുൻയിങ്.
വിദ്യാ൪ഥികളുമായുള്ള സംഭാഷണത്തിൽനിന്ന് പിൻവാങ്ങുന്നതായി അറിയിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും വാഗ്ദാനവുമായി ല്യുങ് എത്തിയിരിക്കുന്നത്. അടുത്ത ആഴ്ചകളിൽ പ്രക്ഷോഭരംഗത്തുള്ള വിദ്യാ൪ഥികളുമായി സംഭാഷണം നടത്താനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. പ്രക്ഷോഭകരെ മ൪ദിക്കുന്നതിൻെറ വിഡിയോ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ച് വിവാദമായ പശ്ചാത്തലത്തിലാണ് ല്യുങ് സംഭാഷണത്തിനുള്ള വാതിൽ തുറക്കാൻ നി൪ബന്ധിതമായത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ല്യുങ് അഭ്യ൪ഥിച്ചു. അതേസമയം, ജനാധിപത്യ പരിഷ്കരണം സംബന്ധിച്ച നിലപാടിൽനിന്ന് ചൈന പിന്മാറില്ളെന്ന് ല്യുങ് ആവ൪ത്തിച്ചുപറഞ്ഞ സാഹചര്യത്തിൽ പ്രക്ഷോഭകരുമായുള്ള സംഭാഷണങ്ങൾ എത്രകണ്ട് ഫലം ചെയ്യുമെന്ന കാര്യത്തിൽ സംശയമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.