മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി സന്ദര്‍ശനം 20ന്; സുര്‍ക്കി നഷ്ടപ്പെടുന്നത് ചര്‍ച്ചയാകും
text_fieldsകുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിനായി സുപ്രീംകോടതി നി൪ദേശപ്രകാരം രൂപവത്കരിച്ച ഉന്നതതല സമിതി ഈമാസം 20 ന് അണക്കെട്ട് സന്ദ൪ശിക്കും. ചെയ൪മാൻ എൽ.എ.വി. നാഥൻെറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കൊപ്പം കേരളത്തിൻെറ മുല്ലപ്പെരിയാ൪ സെൽ അംഗങ്ങളും മുല്ലപ്പെരിയാ൪ ഉപസമിതിയും അണക്കെട്ടിലത്തെും. കേരളം നടത്തിയ പരിശോധനയിൽ അണക്കെട്ടിലെ ഗാലറിയിലൂടെ ഒഴുകുന്ന സ്വീപ്പേജ് ജലത്തിലൂടെ വൻതോതിൽ സു൪ക്കി മിശ്രിതം നഷ്ടമാകുന്നതായി കണ്ടത്തെിയിരുന്നു. ഇക്കാര്യം കേരളം ഉന്നതതല സമിതി യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത.സ്വീപ്പേജ് ജലത്തിൽ ലിറ്ററിന് 36 മില്ലിഗ്രാം എന്ന തോതിൽ നി൪മാണത്തിനുപയോഗിച്ച സു൪ക്കി ഒഴുകി നഷ്ടപ്പെടുന്നതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ തമിഴ്നാട് തയാറായിട്ടില്ല. ഇതോടൊപ്പം അണക്കെട്ടിന് പിന്നിൽ 10, 11, 18 ബ്ളോക്കുകളിലൂടെയുള്ള ചോ൪ച്ചയും ഉന്നതതല സമിതി യോഗത്തിൽ ചൂടേറിയ ച൪ച്ചക്ക് കാരണമാകും.
കഴിഞ്ഞ 15 നാണ് സമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദ൪ശിച്ചത്. അന്ന് 132.80 അടിയായിരുന്നു ജലനിരപ്പ്. ഇത്140ൽ എത്തുമ്പോൾ വീണ്ടും സന്ദ൪ശനമെന്നായിരുന്നു തീരുമാനം.ജലനിരപ്പ് 132 ന് മുകളിലത്തെിയപ്പോൾ ചോ൪ച്ച ശക്തിപ്പെട്ടിരുന്നു. ഇത് ആശങ്കകൾക്കിടയാക്കിയതോടെ തമിഴ്നാട്ടിലേക്ക് സെക്കൻറിൽ 1500 ഘനഅടി ജലം തുറന്നുവിട്ടാണ് അണക്കെട്ടിലെ ജലനിരപ്പ് 125 ലേക്ക് തമിഴ്നാട് താഴ്ത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.