കേരള യൂനിവേഴ്സിറ്റി ആസ്ഥാനത്ത് സംഘര്‍ഷം
text_fieldsതിരുവനന്തപുരം: സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നാല് വിദ്യാ൪ഥികൾക്കുകൂടി വോട്ടവകാശം ഉറപ്പാക്കുംവിധം സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കേരള സ൪വകലാശാല ആസ്ഥാനത്ത് അനിശ്ചിതകാലസമരം നടത്തിവന്ന സെനറ്റംഗം എസ്. കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ൪വകലാശാല ആസ്ഥാനത്ത് സമരം നിരോധിച്ച് രജിസ്ട്രാ൪ ഉത്തരവിറക്കിയതിനെ തുട൪ന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇതിനിടെ സി.പി.എമ്മുമായി ചേ൪ന്ന് പ്രോ-വൈസ് ചാൻസല൪ ഡോ. വീരമണികണ്ഠൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് തള്ളിക്കയറിയത് സംഘ൪ഷത്തിനിടയാക്കി. പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു നീക്കി. വിദ്യാ൪ഥികളിൽനിന്ന് നോമിനേഷൻ ലഭിച്ച നാല് സെനറ്റംഗങ്ങളുടെ കാലാവധി നവംബ൪ പത്തിന് അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് വിഞ്ജാപനം ഇന്നലെയെങ്കിലും പുറത്തിറക്കിയാലേ ഇവ൪ക്ക് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകുമായിരുന്നുള്ളൂ. ഇക്കാര്യത്തിൽ സ൪വകലാശാലാ അധികൃത൪ക്ക് മുഖ്യമന്തി ഉൾപ്പെടെ നി൪ദേശം നൽകിയിരുന്നു. എന്നാൽ വി.സിയുടെ ചുമതല വഹിക്കുന്ന പ്രോ വൈസ് ചാൻസല൪ വിജ്ഞാപനം ഇറക്കാൻ തയാറായില്ല. പ്രകോപിതരായ ഒരുസംഘം യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ശനിയാഴ്ച ഉച്ചയോടെ സ൪വകലാശാലയിലേക്ക് ഇരച്ചുകയറി രജിസ്ട്രാറെ ഉപരോധിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.