അമേരിക്കയുടെ നിഗൂഢ ബഹിരാകാശ വിമാനം തിരിച്ചത്തെി
text_fieldsകാലിഫോ൪ണിയ: രണ്ടു വ൪ഷത്തോളം ഭൂമിയെ ചുറ്റിയ അമേരിക്കയുടെ അതീവ രഹസ്യസ്വഭാവമുള്ള ബഹിരാകാശ വിമാനം തെക്കൻ കാലിഫോ൪ണിയ തീരത്ത് തിരിച്ചിറങ്ങി. വാൻഡെ൪ബ൪ഗ് എയ൪ഫോഴ്സ് കേന്ദ്രത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം ഒമ്പതരയോടെയാണ് വിമാനം നിലം തൊട്ടത്. എക്സ്-37ബി എന്ന നടപടിയിലെ മൂന്നാമത്തെ പദ്ധതിയിൽപെടുന്ന പ്രസ്തുത വിമാനത്തിന് ചെറിയ ബഹിരാകാശ വാഹനത്തിൻെറ രൂപമാണ്.
‘ഭ്രമണപഥത്തിലെ ഗവേഷണം’ എന്നു മാത്രമാണ് ബഹിരാകാശ വിമാനത്തിൻെറ ദൗത്യത്തെക്കുറിച്ച് വ്യോമസേന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. എന്നാൽ, രഹസ്യ പദ്ധതിയുമായി 674 ദിവസം ചുറ്റിക്കറങ്ങിയ വിമാനത്തെക്കുറിച്ച് അനേകം അനുമാനങ്ങളാണ് പ്രചരിക്കുന്നത്.
ചാര ഉപകരണം സ്ഥാപിക്കൽ, മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ നിരീക്ഷിക്കൽ, ചൈനയുടെ ബഹിരാകാശ ലാബിന് എതിരെ പ്രവ൪ത്തിക്കൽ എന്നിങ്ങനെയാണ് അനുമാനങ്ങളുടെ പട്ടിക നീളുന്നത്.
നാലാമത്തെ എക്സ്-37ബി പദ്ധതി അടുത്തവ൪ഷം ഫ്ളോറിഡയിലെ കേപ് കനാവെറലിൽനിന്ന് വിക്ഷേപിക്കുമെന്നും വ്യോമസേന അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.