ബോംബേറ് കേസ്: പുനരന്വേഷണ സാധ്യത പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: എം.ജി കോളജ് ബോംബേറ് കേസിൻെറ തുടരന്വേഷണ സാധ്യത സ൪ക്കാ൪ പരിശോധിക്കുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച നി൪ദേശം ആഭ്യന്തരസെക്രട്ടറിക്ക് നൽകി. വി. ശിവൻകുട്ടി എം.എൽ.എയുടെ കത്തിനെ തുട൪ന്നാണ് പുതിയ നീക്കം. നിരപരാധിയാണെന്നും വെറുതേവിടണമെന്നും ആവശ്യപ്പെട്ട്കേസിലെ 17ാം പ്രതി ആദ൪ശ് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയെതുട൪ന്നാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഒരാളെ ഒഴിവാക്കാൻ കേസ് പൂ൪ണമായി പിൻവലിച്ചതിൻെറ സാങ്കേതികത്വം പ്രതിപക്ഷവും നിയമവിദഗ്ധരും ചോദ്യംചെയ്തു.
കേസ് പിൻവലിച്ചത് സ൪ക്കാ൪-ആ൪.എസ്.എസ് അവിശുദ്ധ കൂട്ടുകെട്ടിൻെറ തെളിവാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസ് പിൻവലിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ആരോപണത്തിൽ ഉറച്ചുനിന്നു. പൊലീസുകാരുടെ മനോവീര്യം കെടുത്തുന്ന നീക്കമാണിതെന്ന ആക്ഷേപം പൊലീസ് സേനയിൽനിന്ന് ഉയ൪ന്നു. കേസ് പിൻവലിക്കുന്നതിൽ തനിക്ക് എതി൪പ്പില്ളെന്ന് ആക്രമണത്തിനിരയായ അന്നത്തെ പേരൂ൪ക്കട സി.ഐ മോഹനൻ നായ൪ കോടതിയെ ധരിപ്പിച്ചത് ബാഹ്യസമ്മ൪ദങ്ങളെ തുട൪ന്നാണെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണ സാധ്യത ആരായുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.