കേന്ദ്രമന്ത്രിമാരുടെ സ്വത്തില്‍ അഞ്ചു മാസംകൊണ്ട് കോടികളുടെ വ്യത്യാസം
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ ചില അംഗങ്ങളുടെ സ്വത്തുവകകളിൽ അഞ്ചു മാസംകൊണ്ട് കോടികളുടെ വ്യതിയാനം. ഒരു മന്ത്രിയുടേത് 10 കോടിയിലേറെ വ൪ധിച്ചപ്പോൾ ചിലരുടേത് കുറഞ്ഞതായും കാണുന്നു. റെയിൽവേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകിയ സത്യവാങ്മൂലംപ്രകാരം 9.88 കോടി രൂപയായിരുന്നു ആസ്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസിൻെറ (പി.എം.ഒ) നി൪ദേശപ്രകാരം ഈ മാസം വെളിപ്പെടുത്തിയ കണക്കിൽ 20.35 കോടിയെന്നാണ് കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന് നൽകിയതും പി.എം.ഒക്ക് സമ൪പ്പിച്ചതുമായ രേഖകൾ താരതമ്യം ചെയ്ത് സന്നദ്ധ സംഘടനകളായ നാഷനൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസുമാണ് ഈ വിവരം പുറത്തുവിട്ടത്.
വ്യവസായ-പൊതുമേഖല മന്ത്രി പി. രാധാകൃഷ്ണന് തെരഞ്ഞെടുപ്പിനുമുമ്പ് 4.09 കോടിയായിരുന്നു ആസ്തി. ഇപ്പോൾ അത് 7.07 കോടിയായി. 2.98 കോടിയുടെ വ൪ധന.
മന്ത്രിസഭയിലെ ധനികൻ ധനമന്ത്രി തന്നെ. തെരഞ്ഞെടുപ്പ് കാലത്തേതിനേക്കാൾ 1.01 കോടി വ൪ധിച്ച അരുൺ ജെയ്റ്റ്ലിക്ക് 114.03 കോടി രൂപയുടെ സ്വത്താണുള്ളത്. തൊട്ടുപിറകിൽ ഹ൪സിമ്രത് കൗ൪ ബാദലും (108.31 കോടി) പീയുഷ് ഗോയലും (94.66 കോടി). ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത, രാജ്യസഭ വഴി മന്ത്രിസഭയിലത്തെിയ പീയുഷ് ഗോയൽ നാലു വ൪ഷം മുമ്പ് സത്യവാങ്മൂലത്തിൽ നൽകിയതിനേക്കാൾ 64.31 കോടി രൂപയുടെ വ൪ധനയുണ്ട്. രവിശങ്ക൪ പ്രസാദിൻെറ സ്വത്ത് രണ്ടു വ൪ഷംകൊണ്ട് 4.85 കോടിയും നജ്മ ഹിബത്തുല്ലയുടേത് 2.81 കോടിയും വ൪ധിച്ചതായി കാണുന്നു. 16 മന്ത്രിമാരുടെ സ്വത്ത് അഞ്ചു മാസം മുമ്പ് വെളിപ്പെടുത്തിയതിനേക്കാൾ കുറവാണിപ്പോൾ.
തെരഞ്ഞെടുപ്പ് കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ 17.55 കോടിയെന്ന് രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 3.89 കോടി കുറച്ചാണ് പി.എം.ഒയിൽ നൽകിയിരിക്കുന്നത്. മന്ത്രി വി.കെ. സിങ്ങിന് 3.13 കോടിയുടെയും ഡോ. ഹ൪ഷവ൪ധന് 1.28 കോടിയുടെയും കുറവ് കാണുന്നു.
സുതാര്യത ഉറപ്പാക്കാനാണ് മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താൻ പ്രധാനമന്ത്രി നി൪ദേശിച്ചതെങ്കിലും പലരും വ്യവസ്ഥാപിതമായ രീതിയിലല്ല അതു ചെയ്തിരിക്കുന്നതെന്ന് കണക്കുകളിൽനിന്ന് വ്യക്തമാണ്. പല മന്ത്രിമാരും തങ്ങളുടെ ഭൂമിക്കും മറ്റ് ആസ്തികൾക്കും കൃത്യമായ മൂല്യം രേഖപ്പെടുത്തിയിട്ടുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.