കശ്മീര്‍: ഏകപക്ഷീയ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: കശ്മീ൪ പ്രശ്നം തോന്നിയ രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യയെ അനുവദിക്കില്ളെന്ന് പാകിസ്താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് സ൪താജ് അസീസ്. കശ്മീ൪ ത൪ക്കം ഏകപക്ഷീയമായി പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനായുള്ള പാകിസ്താൻെറ ആഗ്രഹം ദൗ൪ബല്യമായി തെറ്റിദ്ധരിക്കരുത്. പാകിസ്താൻ കശ്മീ൪പ്രശ്നം അന്താരാഷ്ട്രവേദികളിൽ ച൪ച്ചയാക്കും. അതി൪ത്തിയിൽ ഇന്ത്യ നിയന്ത്രണരേഖ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താൻ തിരിച്ചടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയന്ത്രണരേഖയിലെ ഇന്ത്യൻ കടന്നുകയറ്റവും അതി൪ത്തിയിലെ മനുഷ്യാവകാശലംഘനവും ചൂണ്ടിക്കാട്ടി പാകിസ്താൻ വിവിധ രാജ്യങ്ങളിലേക്ക് സന്ദേശവാഹകരെയും പ്രതിനിധിസംഘത്തെയും അയക്കും. കശ്മീരിനെ ആഭ്യന്തരവിഷയമായി നിലനി൪ത്തുന്ന ഇന്ത്യ അന്താരാഷ്ട്ര ഇടപെടലിനുള്ള പാക് ശ്രമങ്ങളെ എതി൪ക്കുകയാണ്.
വിഷയത്തിൽ യു.എൻ പ്രമേയത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നും ഉഭയകക്ഷി കരാ൪ പകരംവെക്കാനാകില്ളെന്നും അസീസ് പറഞ്ഞു. കശ്മീരിൽ പ്രദേശവാസികളെ അടിച്ചമ൪ത്താൻ 7,00,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മു-കശ്മീ൪ ജനതയുടെ താൽപര്യത്തിനു വിരുദ്ധമായി പ്രദേശം ഇന്ത്യ കൈയേറ്റം ചെയ്തിരിക്കുകയാണെന്നാരോപിച്ച് തിങ്കളാഴ്ച കരിദിനം ആചരിക്കാൻ പാകിസ്താൻ റേഡിയോയിലൂടെ കശ്മീരികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. 1947 ഒക്ടോബ൪ 27ന് ഇന്ത്യൻ സേന കശ്മീ൪ ‘കൈയടക്കി’യെന്നതിൻെറ സ്മരണക്ക് ലോകമെമ്പാടുമുള്ള കശ്മീരികൾ കരിദിനം ആചരിക്കണമെന്ന് സ൪വകക്ഷി ഹു൪റിയത്ത് കോൺഫറൻസ് അധ്യക്ഷൻ മി൪വാഇസ് ഉമ൪ ഫാറൂഖാണ് ആഹ്വാനം ചെയ്തത്. ഇന്ത്യ-കശ്മീ൪ ത൪ക്കം നിസ്സാരമാക്കിക്കാണുകയാണെന്നും പരിഹാരം വൈകിക്കുകയാണെന്നും ഫാറൂഖ് കുറ്റപ്പെടുത്തി. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് യു.എൻ സെക്രട്ടറി ജനറലിന് പാകിസ്താൻ കത്തയക്കുകയും യു.എൻ നിരീക്ഷക൪ ഗ്രാമങ്ങൾ സന്ദ൪ശിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.