സത്യപ്രതിജ്ഞ: ഷാറൂഖിന് വാംഖെഡെയില്‍ വിലക്കില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബോളീവുഡ് നടൻ ഷാറൂഖ് ഖാന് വാംഖഡെ സ്റ്റേഡിയത്തിൽ വിലക്കില്ല. 2012ലെ ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് മത്സരത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്തതിന് ഷാറൂഖ് ഖാന് വാംഖഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് അഞ്ചുവ൪ഷത്തെ വിലക്ക് ഏ൪പ്പെടുത്തിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്ക് ഏ൪പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവരുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും സിനിമ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. വിലക്ക് താൽക്കാലികമായി നീക്കാൻ ബി.ജെ.പി ഇടപെടുകയായിരുന്നു. 2014ലെ ഐ.പി.എൽ മത്സരത്തിനിടെ ഉപാധികളോടെ ഷാറൂഖിന് തൽകാലിക പ്രവേശനാനുമതി നൽകിയിരുന്നെങ്കിലും അന്ന് ഷാറൂഖ് വിട്ടുനിൽക്കുകയാണുണ്ടായത്.
2014ലെ ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയിച്ച ഷാറൂഖിൻെറ കൊൽകത്ത നൈറ്റ് റൈഡേഴ്സിൻെറ ആഘോഷ പ്രകടനമാണ് സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്യുന്നതിലത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.