ഏഴ് ഇന്ത്യക്കാരെ നാലു വര്‍ഷത്തിനുശേഷം കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ചു
text_fieldsമൊഗാദിശു: നാലുവ൪ഷം മുമ്പ് പിടിച്ചെടുത്ത കപ്പലിലെ ഏഴ് ഇന്ത്യൻ നാവികരെ സോമാലിയൻ കടൽക്കൊള്ളക്കാ൪ മോചിപ്പിച്ചു. കെനിയ ആസ്ഥാനമായുള്ള ഇക്കോടെറ ഇൻറ൪നാഷനൽ എന്ന സമുദ്ര നിരീക്ഷണ സംഘവും സോമാലിയൻ സ൪ക്കാറും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മോചനം. ഒത്തുതീ൪പ്പ് വ്യവസ്ഥകളെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ നാവികസേനയുടെ പിടിയിലായ സോമാലിയൻ കടൽക്കൊള്ളക്കാരെ മോചിപ്പിച്ചതിന് പകരമായാണ് ഇന്ത്യക്കാരുടെ മോചനമെന്ന് സൂചനയുണ്ട്.
2010 സെപ്റ്റംബറിലാണ് കെനിയൻ തുറമുഖത്തുനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട എം.വി അസ്ഫാൾട്ട് വെൻച്വ൪ എന്ന പനാമ കപ്പൽ ആഫ്രിക്കൻ അതി൪ത്തിക്കുള്ളിൽ കടൽക്കൊള്ളക്കാ൪ റാഞ്ചിയത്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ മോചനദ്രവ്യം നൽകി മോചിപ്പിച്ചിരുന്നു.
സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലത്തെിയ ഇന്ത്യൻ നാവിക൪ നേരിട്ട് ഇന്ത്യയിലേക്ക് യാത്രതിരിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ അന്താരാഷ്ട്ര നാവികസേന നിരീക്ഷണം ശക്തമാക്കിയതിനെ തുട൪ന്ന് അടുത്ത കാലത്തായി കടൽക്കൊള്ളക്കാരുടെ പ്രവ൪ത്തനം കുറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.