മാണിയെ മുറിവേല്‍പിക്കാതെ സി.പി.എം; കൂടുതല്‍ സ്നേഹിച്ച് കോണ്‍ഗ്രസ്
text_fieldsകോട്ടയം: ബാ൪ വിഷയത്തിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികളുടെ നീക്കം തന്ത്രപരമായി. മാണിയെ കൂടുതൽ കടന്നാക്രമിച്ച് മുറിവേൽപിക്കാതെ സി.പി.എമ്മും അമിതസ്നേഹം പ്രകടിപ്പിച്ച് കോൺഗ്രസും വാശിയോടെ നിൽക്കുന്നു. മാണിയെ ഏതുവിധേനയും യു.ഡി.എഫിൽനിന്ന് പുറത്തുചാടിക്കാൻ നേരത്തേതന്നെ കരുക്കൾ നീക്കുന്ന സി.പി.എം മാണി കോഴവാങ്ങിയെന്ന ആരോപണത്തിൽ നടത്തിയ പ്രതികരണം അമിതാവേശം ഇല്ലാതെയാണ്.
ഫലത്തിൽ മാണിക്ക് ഒരു തലോടൽ കൂടെയായി പിണറായി വിജയൻെറ പ്രതികരണം. മാണിയോട് ശത്രുതയോ എതി൪പ്പോ ഇല്ളെന്നായിരുന്നു പിണറായി പറഞ്ഞത്. അതായത്, ഇതിന് മധ്യത്തിലുള്ള നിലപാട്. മാണിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് പിണറായി കുറ്റപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിലെ എ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നി൪ത്തി കേരള കോൺഗ്രസ് നേതാവും ചീഫ് വിപ്പുമായ പി.സി. ജോ൪ജ് പിണറായിയുടെ അഭിപ്രായത്തെ പരോക്ഷമായി സാധൂകരിച്ചു. എന്നാൽ, പി.സി. ജോ൪ജിൻെറ അഭിപ്രായത്തെ തമാശയെന്നുപറഞ്ഞ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള വാക്പയറ്റിലൂടെ കെ.എം. മാണിയെയും കേരള കോൺഗ്രസ് എമ്മിനെയും കേന്ദ്രബിന്ദുവാക്കി വരുംദിവസങ്ങളിലും ആരോപണ-പ്രത്യാരോപണങ്ങൾ നിറയും. കെ.എം. മാണിയുടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടന്ന ഒളിയമ്പുകളുടെ തുട൪ച്ചയാണ് പുതിയ കോഴ ആരോപണവും. മുഖ്യമന്ത്രി സ്ഥാനത്തിൻെറ പേരിൽ കെ.എം. മാണിയെ മുൻനി൪ത്തി സി.പി.എം നടത്തിയ അടവുനയം ഫലംകണ്ടിരുന്നില്ല. എങ്കിലും സി.പി.എം വേദികളിലേക്ക് മാണിക്ക് കടന്നത്തൊനുള്ള സ്നേഹപ്രകടനം സി.പി.എം ഒരുക്കിക്കൊടുത്തിരുന്നു. അപ്പോഴും സംശയദൃഷ്ടിയോടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം മാണിയെയും കൂട്ടരെയും കണ്ടിരുന്നത്. ഈ സാഹചര്യങ്ങൾ ഓ൪ത്തുകൊണ്ടാണ് കോൺഗ്രസിലെ എ വിഭാഗത്തിനെതിരെ പി.സി. ജോ൪ജ് ആഞ്ഞടിച്ചത്. മദ്യനിരോധ വിഷയത്തിൻെറ തുടക്കത്തിൽ കെ.എം. മാണിയുടെ നിലപാട് സംശയാസ്പദമായാണ് വിലയിരുത്തപ്പെട്ടത്. കത്തോലിക്കാ സഭയും അനുബന്ധ സംഘടനകളും മദ്യനിരോധത്തെ അനുകൂലിച്ച് ശക്തമായി രംഗത്തത്തെിയതോടെയാണ് മാണി ഇക്കാര്യത്തിൽ അയഞ്ഞത്. എങ്കിലും ബാ൪ വിഷയത്തിൽ പലപ്പോഴും തുറന്ന സമീപനം കേരള കോൺഗ്രസ് എമ്മിൻെറ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇപ്പോൾ കോഴ വാങ്ങിയെന്ന അബ്കാരി കോൺട്രാക്ടറുടെ ആരോപണം സി.പി.എമ്മിന് മാണിയെ മുൻനി൪ത്തി യു.ഡി.എഫിനെ അടിക്കാനുള്ള വടിയായി. ഇതിലൂടെ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാനും മാണിയെ പകുതി വിശുദ്ധനാക്കാനും സി.പി.എം ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാക്കൾ മാണിയെ ചതിച്ചെന്നുവരുത്തി കേരള കോൺഗ്രസിൻെറ അതൃപ്തി കൂട്ടാനും സി.പി.എം ലക്ഷ്യമിടുന്നു.
അതേസമയം, കോൺഗ്രസിൻെറ ഭാഗത്ത് ഗൂഢലക്ഷ്യം ഇല്ളെന്ന് തുറന്നുപറയാൻ കേരള കോൺഗ്രസ് നേതാക്കൾ തയാറായില്ല. ശനിയാഴ്ച നാട്ടകത്തെ ഗെസ്റ്റ് ഹൗസിൽ നടന്ന അടിയന്തര നേതൃയോഗം കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വിലയിരുത്തി. കെ.എം. മാണിയെ കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയായാണ് യോഗം വ്യാഖ്യാനിച്ചത്. രോഷവും അമ൪ഷവും അസ്വസ്ഥതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് പാ൪ട്ടി ജനപ്രതിനിധികളും മന്ത്രിമാരും പങ്കെടുത്ത യോഗം നടന്നത്. മാണിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതത്തിൽ ചളിവാരിയെറിയാൻ ആരെയും അനുവദിക്കില്ളെന്ന് യോഗം മുന്നറിയിപ്പ് നൽകി. നിയമപരവും രാഷ്ട്രീയപരവുമായി ഗൂഢാലോചനയെ നേരിടുമെന്ന് പറയുമ്പോൾ ആരാണ് അതിന് പിന്നിലെന്ന് വ്യക്തമാക്കാൻ മാണി തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.