കാര്‍ബണ്‍ ബഹിര്‍ഗമനം 2100നുള്ളില്‍ അവസാനിപ്പിക്കണം: ഐ.പി.സി.സി
text_fieldsവാഷിങ്ടൺ: കാലാവസ്ഥയുടെ താളംതെറ്റിക്കുന്ന കാ൪ബൺ ബഹി൪ഗമനം അവസാനിപ്പിച്ചില്ളെങ്കിൽ മനുഷ്യരും പ്രകൃതിയും വലിയ വില കൊടുക്കേണ്ടിവരുമെന്ന് യു.എൻ പിന്തുണയോടെ പ്രവ൪ത്തിക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര പാനലിൻെറ മുന്നറിയിപ്പ്. ഇപ്പോഴേ അപകടകരമായിക്കഴിഞ്ഞ കാ൪ബൺ ബഹി൪ഗമന തോത് മൂലം അതികഠിനമായ ഉഷ്ണക്കാറ്റും കടുത്ത കാലാവസ്ഥയും വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് നൊബേൽ ജേതാവ് രാജേന്ദ്ര പച്ചൗരിയുടെ നേതൃത്വത്തിലുള്ള സമിതി പുറത്തുവിട്ട റിപ്പോ൪ട്ട് പറയുന്നു. ഭാവിയിൽ ഭക്ഷ്യക്ഷാമത്തിനും അനുബന്ധ കലഹങ്ങൾക്കും ഇത് കാരണമായേക്കും. കാ൪ബൺ ബഹി൪ഗമനം തടയാൻ ചെലവുകുറഞ്ഞ രീതികൾ ലഭ്യമായിരിക്കെ അവ സ്വീകരിക്കാൻ നടപടി സ്വീകരിക്കണം. 2050നുള്ളിൽ വൈദ്യുതി ഉൽപാദനം സമ്പൂ൪ണമായി കാ൪ബൺ തോത് കുറഞ്ഞ സ്രോതസ്സുകൾ ഉപയോഗിച്ചാക്കി മാറ്റാനാകണമെന്നും ആയിരക്കണക്കിന് ശാസ്ത്രജ്ഞ൪ ചേ൪ന്നു തയാറാക്കിയ റിപ്പോ൪ട്ട് പറയുന്നു. എല്ലാ യു.എൻ അംഗരാജ്യങ്ങളുടെയും അംഗീകാരത്തോടെ തയാറാക്കിയ റിപ്പോ൪ട്ട്
അടിന്തര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു. അന്തരീക്ഷ താപം കുറച്ചേ മതിയാകൂ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച സ്വന്തം മക്കളുടെയും ചെറുമക്കളുടെയും ഭാവിയാണ് അപകടപ്പെടുത്തുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൽക്കരി, പെട്രോളിയം ഉൽപന്നങ്ങൾ, വാതകം എന്നിവ കത്തിക്കുന്നതു മൂലമാണ് കാ൪ബൺ ബഹി൪ഗമനം പ്രധാനമായും സംഭവിക്കുന്നത്. ഇതു കുറക്കാൻ പുനരുൽപാദന സ്രോതസ്സുകളിലേക്ക് തിരിയണം. നിലവിൽ 30 ശതമാനമെന്നത് 80 ശതമാനമായി പുനരുൽപാദന സ്രോതസ്സുകളുടെ പ്രാതിനിധ്യം വ൪ധിപ്പിക്കണമെന്നും റിപ്പോ൪ട്ട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.