വിദ്യാഭ്യാസ നയം: വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്തം –സ്മൃതി ഇറാനി
text_fieldsനെടുമ്പാശ്ശേരി: വിദ്യാഭ്യാസ നയരൂപവത്കരണത്തിൽ വിദ്യാ൪ഥികൾക്കും അധ്യാപക൪ക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി സുബിൻ ഇറാനി. 21ാമത് ദേശീയ സഹോദയ സമ്മേളനത്തിൻെറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
നിലവിൽ രാഷ്ട്രീയക്കാരും ഏതാനും ഉദ്യോഗസ്ഥരും ചേ൪ന്നാണ് വിദ്യാഭ്യാസനയം രൂപവത്കരിക്കുന്നത്. ഇത് മാറ്റേണ്ട കാലം അതിക്രമിച്ചു.
പുതിയ വിദ്യാഭ്യാസനയം അടുത്ത വ൪ഷം പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് വിവിധ തലങ്ങളിൽ ച൪ച്ച നടക്കുകയാണ്. സി.ബി.എസ്.ഇ കലോത്സവം ദേശീയതലത്തിൽ സംഘടിപ്പിക്കും. വിദ്യാഭ്യാസ ഗുണനിലവാരം ഉയ൪ത്താനുള്ള നടപടി സ൪ക്കാ൪ ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള തൊഴിലവസരങ്ങളെല്ലാം ലഭ്യമാക്കാൻ കഴിയുന്ന തരത്തിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസവും വളരേണ്ടതുണ്ട്.
ഏത് അവസരത്തിലും വിദ്യാ൪ഥികൾക്ക് സഹായം എത്തിക്കാനുള്ള ചലിക്കുന്ന വാഹനമായി അധ്യാപക൪ മാറണമെന്നും അവ൪ പറഞ്ഞു. ചടങ്ങിൽ സി.ബി.എസ്.ഇ ചെയ൪മാൻ വിനീത് ജോഷി, ഡോ. സാധനാ പരഷാ൪, ഡോ. ഇന്ദിരാരാജൻ, ടി.പി.ം. ഇബ്രാഹീംഖാൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ എന്നിവ൪ സംസാരിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെ വകയായി മുപ്പതുലക്ഷം രൂപയും ചടങ്ങിൽ കേന്ദ്രമന്ത്രിക്ക് കൈമാറി. മൂന്നുദിവസമായി നെടുമ്പാശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 പ്രതിനിധികളാണ് സംബന്ധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.