എക്സിറ്റില്‍ പോയവര്‍ക്ക് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തണമെന്ന് സൗദി ചേംബര്‍
text_fieldsദമ്മാം: സൗദിയിൽനിന്ന് എക്സിറ്റിൽ പോയവ൪ക്ക് രണ്ട് വ൪ഷത്തേക്ക് വിലക്കെ൪പ്പെടുത്തണമെന്നും റീ എൻട്രി വിസയിൽ പോയി തിരിച്ചു വരാത്തവരെ ആജീവനാന്തം സൗദിയിലേക്ക് വരുന്നത് തടയണമെന്നും സൗദി ചേംബേഴ്സ് കൗൺസിൽ തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ പോലെ ഇത്തരത്തിലുള്ള നിയമ നടപടികൾ സ്വീകരിച്ചാൽ മാത്രമേ തൊഴിൽ പരിഷ്കാരങ്ങൾ വിജയിക്കുകയുള്ളൂ എന്നും ഇത് സ്വദേശിവത്കരണത്തിന് വേഗം കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നതെന്നും സൗദി ചേംബറിൻെറ തൊഴിൽ സമിതി ചെയ൪മാൻ മൻസൂ൪ ആലു ശത്രി പറഞ്ഞു.
നിലവിൽ കരാ൪ ലംഘിക്കുന്ന തൊഴിലാളികൾക്ക് മാത്രമാണ് മൂന്ന് വ൪ഷത്തെ വിലക്ക്ുള്ളത്. നിതാഖാത് പ്രാബല്യത്തിലായതോടെ നല്ളൊരു ശതമാനം തൊഴിലാളികൾ എക്സിറ്റിൽ പോയി ഉടനെ മറ്റു സ്ഥാപനങ്ങളിലേക്ക് തിരിച്ചു വരുന്നുണ്ട്. റീ എൻട്രിയിൽ അവധിക്ക് പോയവ൪ തിരിച്ചുവരാത്തത് കിഴക്കൻ പ്രവിശ്യയിലെ പല കരാ൪, വിതരണ, നി൪മാണ മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രയാസമുണ്ടാക്കിയിരിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ 40 ചെറുകിട കരാ൪, നി൪മാണ സ്ഥാപനങ്ങൾ ഇതു സംബന്ധിച്ച് ചേംബറിന് പരാതി നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പല സംരംഭങ്ങളേയും ഇതു ബാധിക്കുന്നതായി സ്ഥാപന ഉടമകൾ പറയുന്നു. ഖോബാറിലെ ഒരു നി൪മാണ കരാ൪ സ്ഥാപനത്തിൽനിന്ന് 12 എൻജിനീയ൪മാ൪ അവധിക്ക് പോയി തിരിച്ചു വന്നില്ല. നാട്ടിലത്തെിയ ശേഷം മടങ്ങി വരില്ളെന്നറിയിക്കുകയായിരുന്നു. ഇത് കാരണം സ്ഥാപനം 25 ദശലക്ഷത്തിൻെറ കരാറിൽനിന്നു പിൻമാറേണ്ടി വന്നു. കഴിഞ്ഞ മാസത്തിനിടെ 40 സ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ള പരാതിയുമായി തൊഴിൽ വകുപ്പിനെയും വ്യവസായ മന്ത്രാലയത്തെയും സമീപിച്ചത്.
റീ എൻട്രി വിസയിൽ പോയി വരാത്ത പക്ഷം തൊഴിലുടമകൾക്ക് പകരമായി ഉടനെ വിസ കിട്ടാത്തത് പ്രശ്നം കൂടുതൽ സങ്കീ൪ണമാക്കുന്നു. സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു. ഇങ്ങനെ തിരിച്ചു വരാത്തവ൪ക്ക് രണ്ട് വ൪ഷം തികഞ്ഞാൽ മറ്റ് സ്ഥാപനങ്ങളിലേക്ക് വരാൻ അവസരം ലഭിക്കുന്നതാണ് ഇതിനു കാരണം. മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് പോകാൻ വിലക്കില്ലാത്തതും ഇവ൪ക്ക് അനുഗ്രഹമായിത്തീരുകയാണ്. ഇത് സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും ബിസിനസിനെയും ബാധിക്കുന്നു. ഇത്തരത്തിൽ പലരും തിരിച്ചു വരുന്നത് ബിനാമി കച്ചവടത്തിന് തുടക്കം കുറിക്കാനാണെന്ന ആരോപണവും ചേംബ൪ കൗൺസിൽ ഉന്നയിച്ചു.
സൗദി ചേംബേഴ്സ് കൗൺസിൽ സമ൪പ്പിച്ച ശിപാ൪ശകൾ ഇപ്പോൾ ശൂറ കൗൺസിലിൻെറ പരിഗണനയിലാണ്. ശൂറ അംഗീകരിച്ചാൽ സ൪ക്കാ൪ ഇത് നടപ്പിലാക്കും എന്ന പ്രതീക്ഷയിലാണ് വ്യവസായികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.