അല്‍ ജസീറ മൂല്യങ്ങള്‍ അടിയറ വെക്കില്ല -ചെയര്‍മാന്‍
text_fieldsദോഹ: അൽജസീറ ചാനൽ ആരംഭിച്ചത് ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ അതിൽ നിന്ന് മുമ്പോട്ടല്ലാതെ പിറകോട്ട് പോകുന്ന പ്രശ്നമില്ളെന്ന് ചാനൽ ചെയ൪മാൻ ഹമദ് ബിൻ ഥാമി൪ ആൽഥാനി വ്യക്തമാക്കി. ചാനലിൻെറ പതിനെട്ടാമത് വാ൪ഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വ൪ഷത്തിനുള്ളിൽ നിരവധി വെല്ലുവിളികളാണ് ചാനലിന് നേരിടേണ്ടി വന്നത്.
നേരായ വാ൪ത്തകൾ നൽകാതിരിക്കാനുള്ള സമ്മ൪ദ്ധമാണ് ഏറെയുമുണ്ടായത്. എന്നാൽ ജീവിതം ത്യജിച്ചും സത്യവും നേരായ വാ൪ത്തയും പുറത്തുകൊണ്ട് വരാൻ ശക്തമാ നിലപാട് സ്വീകരിച്ചാണ് മുമ്പോട്ടുപോയത്. തുട൪ന്നും നിലപാടിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്താൻ ഉദ്ധേശിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അൽജസീറയിലെ മാധ്യമപ്രവ൪ത്തക൪ നടത്തുന്ന ആത്മാ൪ഥ പ്രവ൪ത്തനങ്ങളുടെ ഫലമായാണ് ഇത്രയധികം അംഗീകരിക്കപ്പെട്ട ചാനലായി ഇത് മാറിയത്. ലോകത്തിൻെറ പല ഭാഗങ്ങളിൽ നിന്നും ഉന്നത തലത്തിൽ തന്നെ അൽജസീറയെ നിശ്ചലമാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പല വാ൪ത്തകൾക്കെതിരെയും കണ്ണടക്കാനാണ് ആവശ്യപ്പെട്ടത്. റിപ്പോ൪ട്ട൪മാ൪ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ദീ൪ഘകാലം തടവറികളിൽ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. യുദ്ധ ഭൂമികളിൽ നിന്ന് ജീവിതം പണയം വെച്ചാണ് റിപ്പോ൪ട്ടുകൾ നൽകിയത്. ഇസ്രായേൽ ഗസ്സയിൽ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ സംഭവസ്ഥലത്ത് നിന്ന് തൽസമയം റിപ്പോ൪ട്ട് ചെയ്ത റിപ്പോ൪ട്ട൪മാ൪ അത്ഭുതം സൃഷ്ടിച്ചു. അൽ ജസീറ ഒരിക്കലും അതിൻെറ രക്തസാക്ഷികളെ വിസസ്മരിക്കുകയില്ല. തങ്ങളുടെ പ്രവ൪ത്തകരെ ജയിലിൽ കഴിയാൻ വിടുകയില്ളെന്നും ചെയ൪മാൻ വ്യക്തമാക്കി. അവ൪ മോചിതരാകുന്നത് വരെ അവരുടെ പിന്നിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ചാനലിന് നൽകുന്ന പിന്തുണയാണ് മുമ്പോട്ടുള്ള യാത്രയിൽ തങ്ങൾക്ക് ആവേശം നൽകുന്നതെന്ന് ശൈഖ് താമി൪ വ്യക്തമാക്കി. 300 ദിവസമായി ഈജിപ്ഷ്യൻ ജയിലിൽ കഴിയുന്ന ജസീറയുടെ പ്രവ൪ത്തകരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ചാനൽ ഡയറക്ട൪ മുസ്തഫ സവാഖ് അറിയിച്ചു. ‘പറയാനുള്ളവ൪ക്ക് സ്വതന്ത്രമായി പറയാൻ അവസരം’ എന്ന മുദ്രാവാക്യമാണ് അൽജസീറ തുടക്കം മുതലേ മുമ്പോട്ടുവെച്ചത്. ഈ നിലപാടിൽ മാറ്റമുണ്ടാകില്ളെന്നും സവാഖ് വ്യക്തമാക്കി. അൽജസീറ നെറ്റ് അടുത്ത വ൪ഷം മുതൽ ഉ൪ദു, തു൪ക്കി ഭാഷകളിൽ കൂടി ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡയറക്ട൪ അറിയിച്ചു.
മുല്ലപ്പൂ വിപ്ളവത്തിൻെറ ശിൽപികളെന്ന പേരിലും അൽജസീറ ഇന്ന് അറിയപ്പെടുന്നതായി അൽജസീറ ന്യൂസ് ഡയറക്ട൪ യാസ൪ അബൂഹലാല അറിയിച്ചു. നിരവധി ത്യാഗങ്ങളുടെ ഫലമായാണ് ലോകത്ത് ഏറ്റവുമധികമാളുകൾ കാണുന്ന ചാനലായി അൽജസീറ മാറിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.