Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശൈഖ് ഖലീഫയുടെ...

ശൈഖ് ഖലീഫയുടെ പ്രസിഡന്‍റ് പദത്തിന് ഇന്ന് പത്ത് വയസ്്സ

text_fields
bookmark_border
ശൈഖ് ഖലീഫയുടെ പ്രസിഡന്‍റ് പദത്തിന് ഇന്ന് പത്ത് വയസ്്സ
cancel
camera_alt????? ???? ??? ??????? ?? ???????

അബൂദബി: യു.എ.ഇ എന്ന രാജ്യത്തിൻെറ ഏകീകരണത്തിനും വികസനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിച്ച രാഷ്ട്ര പിതാവും പ്രഥമ പ്രസിഡൻറുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻെറ പിൻഗാമിയായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ചുമതലയേറ്റിട്ട് ഇന്ന് പത്ത് വ൪ഷം തികയുന്നു. ശൈഖ് സായിദിൻെറ വേ൪പാടിനെ തുട൪ന്ന് രാജ്യത്തിൻെറ പ്രസിഡൻറായി ചുമതലയേറ്റ് ശൈഖ് ഖലീഫയുടെ കീഴിൽ വികസനത്തിൻെറ പതിറ്റാണ്ടിലൂടെയാണ് യു.എ.ഇ കടന്നുപോയത്. വികസനം, വിദ്യാഭ്യാസം, സുതാര്യ ഭരണം, സ്ത്രീസ്വാതന്ത്ര്യം, ജീവ കാരുണ്യം തുടങ്ങി സ൪വ മേഖലകളിലും യു.എ.ഇ കുതിപ്പിൻെറ വ൪ഷങ്ങളിലൂടെ കടന്നുപോയ പത്ത് വ൪ഷങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര സമൂഹം അസൂയയോടെ നോക്കിക്കാണുന്ന രാജ്യമായി യു.എ.ഇയെ വള൪ത്താനും ശൈഖ് ഖലീഫയുടെ ബുദ്ധിപരവും ധൈഷണികവുമായ നേതൃത്വത്തിന് കഴിഞ്ഞു.
ശൈഖ് സായിദ് പടുത്തുയ൪ത്തിയ യു.എ.ഇയുടെ പതാക കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ശൈഖ് ഖലീഫയുടെ നേതൃത്വം വിജയിക്കുന്നതാണ് കണ്ടത്. ഐതിഹാസിക പ്രവ൪ത്തനങ്ങൾ കാഴ്ചവെച്ച ശൈഖ് സായിദിനെ പോലെയുള്ള ഭരണാധികാരിയുടെ വേ൪പാട് സൃഷ്ടിച്ച ശൂന്യതയുംഒ പിന്തുട൪ച്ചക്കാരനായി എത്തുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളെല്ലാം പരിചയ സമ്പത്തിൻെറയും കഴിവിൻെറയും അടിസ്ഥാനത്തിൽ മറികടന്ന് യു.എ.ഇയെ മുന്നോട്ടു നയിക്കാൻ സാധിച്ചു എന്നതാണ് ശൈഖ് ഖലീഫയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത്. സമസ്ത മേഖലകളിലും രാജ്യത്തെ വികസനത്തിൻെറ പാതയിലേക്ക് നയിക്കുമ്പോൾ തന്നെ അടിസ്ഥാന സമൂഹത്തിന് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്വദേശി സമൂഹത്തിനൊപ്പം തന്നെ പ്രവാസികളെയും കണക്കിലെടുക്കുകയും തൊഴിൽപരമായ സുരക്ഷക്ക് വേതനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. ജി.സി.സി രാജ്യങ്ങളിൽ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായാണ് യു.എ.ഇയെ കണക്കാക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖല കഴിഞ്ഞാൽ വിദ്യാഭ്യാസ മേഖലയിലാണ് രാജ്യം ഏറ്റവും കൂടുതൽ പുരോഗതി നേടിയ പത്ത് വ൪ഷങ്ങളാണ് കടന്നുപോകുന്നത്. പ്രാഥമിക- സ്കൂൾ വിദ്യാഭ്യാസ മേഖലകൾക്കൊപ്പം ഉന്നത വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി. ലോകത്തെ പ്രമുഖ സ൪വകലാശാലകളെല്ലാം രാജ്യത്തേക്ക് എത്തി.
ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശി യുവ സമൂഹത്തിൻെറ എണ്ണത്തിലും കുറവുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും പുരുഷ സമൂഹത്തിനൊപ്പം എത്തിക്കാനും സാധിച്ചു. ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര- സാങ്കേതിക മേഖലകളിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ് ചൊവ്വാ ദൗത്യം ആരംഭിക്കുന്നതിനുള്ള ധൈര്യം ഭരണാധികാരികൾക്ക് ലഭിച്ചത്. ഇതോടൊപ്പം ഇ ഗവൺമെൻറ് സേവനങ്ങളും മുന്നോട്ടുപോകുന്നു. പരിസ്ഥിതി സൗഹൃദ പ്രവ൪ത്തനങ്ങളിലും പുരോഗതിയുണ്ടായി.
എണ്ണയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിൻെറ ദശകം കൂടിയാണ് ശൈഖ് ഖലീഫയുടെ പത്ത് വ൪ഷത്തെ ഭരണ കാലയളവ്. എണ്ണ മുഖ്യ വരുമാന സ്രോതസ്സായി നിലനിൽക്കുമ്പോൾ തന്നെ മറ്റ് മേഖലകളിലും വികസനം സാധ്യമാക്കി. വിനോദ സഞ്ചാരം, കായികം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലുണ്ടായ വള൪ച്ച അസൂയാവഹമാണ്. എണ്ണയിൽ മാത്രം ആശ്രയിക്കാതെ പാരമ്പര്യേതര ഊ൪ജ സ്രോതസ്സുകളിലേക്ക് മാറാനും കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ഊ൪ജ മേഖലയുടെ വികസനത്തിനുള്ള സുപ്രധാന പടവാണ് അബൂദബിയിലെ മസ്ദ൪ സിറ്റിയിലൂടെ രാജ്യം കാഴ്ചവെച്ചത്. സൗരോ൪ജ മേഖലയിലും ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇയുടെ സ്ഥാനം. ജി.സി.സിയുടെ വിദ്യാഭ്യാസ-ആരോഗ്യ- ഇസ്ലാമിക ബാങ്കിങ് ഹബ്ബ് ആയി യു.എ.ഇയും ദുബൈയും മാറുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്.
സുതാര്യ സ൪ക്കാ൪, സാമൂഹിക സുരക്ഷ, സ്ത്രീ സമത്വം എന്നീ കാര്യങ്ങളിലെല്ലാം ലോക രാജ്യങ്ങൾക്ക് മാതൃകയായി മാറാനും ഏഴ് എമിറേറ്റുകൾ ഉൾക്കൊള്ളുന്ന ഈ കൊച്ചു രാജ്യത്തിന് കഴിഞ്ഞു. രാജ്യത്തിൻെറ ജനാധിപത്യവത്കരണ നടപടികളിലും സുപ്രധാന പങ്കാണ് ശൈഖ് ഖലീഫ വഹിച്ചത്. പാ൪ലമെൻറിന് തുല്യമായ ഫെഡറൽ നാഷനൽ കൗൺസിൽ അംഗങ്ങളിൽ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശൈഖ് ഖലീഫ കൈക്കൊണ്ടത് അധികാരമേറ്റ് ഒരു വ൪ഷത്തിനകം ആണ്. 2005 ഡിസംബ൪ ഒന്നിനാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.
ജീവകാരുണ്യ രംഗത്ത് ലോകത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത പ്രവ൪ത്തനങ്ങളാണ് ശൈഖ് ഖലീഫയും അദ്ദേഹത്തിൻെറ കീഴിൽ യു.എ.ഇയും കാഴ്ചവെച്ചത്. വ്യക്തിപരമായി മാത്രം 460 ദശലക്ഷം ഡോളറിൻെറ ജീവകാരുണ്യ പ്രവ൪ത്തനങ്ങളാണ് ശൈഖ് ഖലീഫ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story