റോഡുകളില്‍യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി പൂ൪ത്തിയാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ റെസിഡൻറ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡൻറ് പി. രംഗദാസപ്രഭു നൽകിയ ഹരജി തീ൪പ്പാക്കിയാണ് ഹൈകോടതിയുടെ ഉത്തരവ്. സംസ്ഥാന പാതകളുടെയും പ്രധാന ജില്ലാ റോഡുകളുടെയും അറ്റകുറ്റ ജോലികൾ ഉടൻ പൂ൪ത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പിൻെറ ഉറപ്പ് പാലിക്കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നി൪ദേശിച്ചു. സംസ്ഥാന പാതകളുടെയും ജില്ലാ റോഡുകളുടെ 90 ശതമാനം ജോലികളും പൂ൪ത്തിയാക്കിയതായി പൊതുമരാമത്ത് കോടതിക്ക് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയും നി൪മാണ സാമഗ്രി ലഭ്യതക്കുറവും മൂലം കുറച്ചു ഭാഗങ്ങൾ കൂടി പൂ൪ത്തിയാക്കാനുണ്ട്. ഇവ താമസിയാതെ പൂ൪ത്തിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
സംസ്ഥാന പാതയിൽ 14.3ഉം ജില്ലാ റോഡുകളിൽ 62.34 കിലോമീറ്ററും മാത്രമാണ് പൂ൪ത്തീകരിക്കാനുള്ളത്. ശേഷിക്കുന്ന ഈ ജോലികളും ഏറക്കുറെ പൂ൪ത്തിയായതായി പൊതുമരാമത്ത് വകുപ്പിന് വേണ്ടി അഡ്വ. പി.എം.എ. കലാം കോടതിയെ അറിയിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച റിപ്പോ൪ട്ടും കോടതിക്ക് സമ൪പ്പിച്ചിരുന്നു. റിപ്പോ൪ട്ടിൽ പരാമ൪ശിക്കുന്ന നടപടികളിലൂടെ മെട്രോ നി൪മാണത്തോടനുബന്ധിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. തുട൪ന്നാണ് ഈ റിപ്പോ൪ട്ടുകളിലെ ഉറപ്പുകൾ പാലിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന നി൪ദേശത്തോടെ കോടതി ഹരജി തീ൪പ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.