Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2014 5:41 PM IST Updated On
date_range 12 Nov 2014 5:41 PM ISTകായികമേളാ വേദിയിലെ പ്രതിഷേധം : ചര്‍ച്ച വേണ്ട; ഉത്തരവ് പിന്‍വലിച്ചാല്‍ മതി
text_fieldsbookmark_border
മലപ്പുറം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നതിനെതിരെ ജില്ലാ കായികമേളാ വേദിയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കായിക വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വിട്ടുനിന്നു. ഉദ്ഘാടന വേദിയായ പവലിയന് മുന്നിലിരുന്നു മുദ്രവാക്യം വിളിച്ച കാലിക്കറ്റ് സര്‍വകലാശാല കായിക വിദ്യാര്‍ഥികളുടെ അടുത്തേക്ക് ആദ്യം ചര്‍ച്ചക്ക് എത്തിയത് സംഘാടകസമിതിയിലെ അധ്യാപകരായിരുന്നു. എന്നാല്‍, വിദ്യാഭ്യാസവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരണമെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മുസ്തഫ തങ്ങള്‍ മൈതാനത്തേക്കിറങ്ങി ചര്‍ച്ച നടത്തിയെങ്കിലും നിലപാട് മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. കായികമേള നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സംഘാടകസമിതിയുടെ ആവശ്യം. പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഉത്തരവ് പിന്‍വലിക്കാതെ വിട്ടുവീഴ്ചക്കില്ളെന്നായിരുന്നു സമരക്കാര്‍. തുടര്‍ന്ന് ഡി.ഡി.ഇ ടി.കെ. ജയന്തിയും ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് സംഘാടകസമിതി യോഗം ചേരുകയായിരുന്നു. വിവിധ അധ്യാപകസംഘടനാ പ്രതിനിധികള്‍, ഡി.ഡി.ഇ ടി.കെ. ജയന്തി, കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുസ്തഫ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യത്തിനൊപ്പമായിരുന്നു യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരും. തുടര്‍ന്ന് ചൊവാഴ്ച തന്നെ ഉത്തരവ് പിന്‍വലിക്കാമെന്ന് ഡി.ഡി.ഇ പ്രഖ്യാപിച്ചു. യോഗശേഷം മുസ്തഫ തങ്ങളാണ് മേള മാറ്റിവെച്ച വിവരം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. കായികമേഖലയെ അവഗണിക്കുന്നുവെന്ന് ഉപജില്ലാ കലാമേളയോട് കാണിക്കുന്ന താല്‍പ്പര്യം പോലും അധികൃതരും പൊതുജനവും കായികമേളയോട് കാണിക്കുന്നില്ളെന്ന ആരോപണവുമായി കായികാധ്യാപകര്‍. കായികവിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘാടകസമിതി യോഗം ചേരുന്നതിനിടെയാണ് ചില അധ്യാപകര്‍ കായികമേഖലയോടുളള അവഗണനക്കെതിരെ തുറന്നടിച്ചത്. രാജ്യത്തിന് വേണ്ടി ഭാവിയില്‍ മത്സരിക്കാനിറങ്ങുന്ന കായികതാരങ്ങളെ അവഗണിക്കുന്നതാണ് അധികൃതരുടെ നിലപാട്. കലാമേള ആഘോഷമായി നടത്തുന്നവര്‍ കായികമേള കണ്ടില്ളെന്ന് നടിക്കുകയാണ്. മത്സരത്തില്‍ ഓടിതളര്‍ന്നത്തെുന്ന താരത്തിന് കുടിക്കാന്‍ വെള്ളം പോലും മൈതാനത്ത് ഏര്‍പ്പെടുത്തുന്നില്ല. ഒരുപാട് മുറവിളികള്‍ക്കൊടുവിലാണ് ഭക്ഷണം പോലും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായത്. കലാമേള നടത്തുന്ന രീതിയില്‍ കായികമേളയും നടത്തണമെന്ന ചട്ടം നിലനില്‍ക്കെയാണിതെന്നും അധ്യാപകര്‍ ആരോപിച്ചു. ആദ്യദിനം നടന്നത് 5,000 മീറ്റര്‍ മാത്രം കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച ജില്ലാ സ്കൂള്‍ കായികമേളയില്‍ ആദ്യദിനം നടന്നത് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഫൈനല്‍ മാത്രം. അരീക്കോട് ജി.എച്ച്.എസ്.എസിലെ എം. അശ്വിനാണ് 5,000 മീറ്ററില്‍ ഒന്നാംസ്ഥാനം നേടിയത്. മറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി കാലിക്കറ്റ് സര്‍വകലാശാല മൈതാനത്തിറങ്ങുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story