സരിതാദേവിക്ക് ദീര്‍ഘകാല വിലക്ക് വരാന്‍ സാധ്യത
text_fieldsന്യൂഡൽഹി: ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ബോക്സിങ് സെമിഫൈനലിൽ റഫറിയുടെ തെറ്റായ തീരുമാനത്തെ തുട൪ന്ന് തോറ്റു പുറത്തായ ഇന്ത്യൻ ബോക്സ൪ സരിതാ ദേവിക്ക് ആജീവനാന്ത വിലക്കിന് സാധ്യത. മന$പൂ൪വം തോൽപിച്ചതിൽ പ്രതിഷേധിച്ച് മെഡൽ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഒടുവിൽ സ്വീകരിച്ചയുടൻ വിവാദ മത്സര വിജയിയായ ദക്ഷിണ കൊറിയൻ ബോക്സറുടെ കഴുത്തിലണിയിക്കുകയും ചെയ്തതിനെതിരെയാണ് നടപടി.
രാജ്യാന്തര ബോക്സിങ് സമിതി (ഐ.ഐ.ബി.എ) അടുത്ത ദിവസം വിധി പറയാനിരിക്കെ പ്രസിഡൻറ് സികെ വു ആണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ‘സരിതക്ക് കനത്ത ശിക്ഷയാവും ലഭിക്കുക. ഒരു കളിയിലും ഇത് അനുവദിക്കാനാവാത്തതിനാൽ സരിതയുടെ കരിയ൪ അവസാനിച്ചുവെന്നുതന്നെയാണ് കരുതുന്നത്. സരിത സ്വന്തം രാജ്യത്തിൻെറ സൽപേരാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്’ -ദക്ഷിണ കൊറിയയിൽ സമിതി സമ്മേളനത്തിനത്തെിയ വു മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
സരിതാ ദേവിയും ദക്ഷിണ കൊറിയയുടെ പാ൪ക് ജി നായുമായി 60 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ റഫറി ‘ഇറങ്ങിക്കളിക്കുക’യായിരുന്നുവെന്നാണ് ആക്ഷേപം. താനല്ല ജയിക്കേണ്ടിയിരുന്നതെന്ന് പാ൪ക് ജി നാ പോലും പിന്നീട് പറഞ്ഞ മത്സരത്തിൽ മികച്ച മുൻതൂക്കമുണ്ടായിട്ടും സരിത തോറ്റതായി റഫറി പ്രഖ്യാപിച്ചു. പക്ഷേ, റഫറിയുടെ തീരുമാനം അന്തിമമായതിനാൽ അപ്പീൽ അനുവദിച്ചതുമില്ല. ഇതിൽ ക്ഷുഭിതയായാണ് സരിത പ്രതിഷേധിച്ചത്.
ഏറെനേരം ആ൪ക്കും വേണ്ടാതെ മെഡൽ പെരുവഴിയിൽ കിടന്നതും പ്രശ്നത്തിനിടയാക്കി. തീരുമാനം തെറ്റാണെന്നറിഞ്ഞിട്ടും ഇന്ത്യൻ ഒഫിഷ്യലുകൾ സരിതക്കൊപ്പം നിൽക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരാതി നൽകാനോ അവരെ ആശ്വസിപ്പിക്കാനോ പോലും ഇന്ത്യൻ ഒളിമ്പിക് സമിതി പ്രതിനിധികൾ തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.