മണിപ്പാല്‍ കൂട്ട മാനഭംഗക്കേസ്; വിചാരണ നിര്‍ത്തിവെച്ചു
text_fieldsമംഗളൂരു: മണിപ്പാലിൽ മലയാളിയായ മെഡിക്കൽ വിദ്യാ൪ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൻെറ വിചാരണ തൽക്കാലം നി൪ത്തിവെച്ചു. പ്രതികൾക്കെതിരെ സംസ്ഥാന സ൪ക്കാ൪ ഫയൽചെയ്ത പ്രത്യേക ലീവ് പെറ്റീഷൻ കാരണമാണ് വിചാരണ ജില്ലാ സെഷൻസ് കോടതി തൽക്കാലം നി൪ത്തിവെച്ചത്. ഇനി ഡിസംബ൪ മൂന്നിന് ശേഷം തുടരും.
2013 ജൂൺ 20നാണ് മൂന്നുപേ൪ ചേ൪ന്ന് പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. ദിവസങ്ങൾക്കകം തന്നെ പ്രതികളായ യോഗീഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവ൪ അറസ്റ്റിലായി. ഇവ൪ ജയിലിലാണ്. കേസിൽ 108 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 16 പേരുടെ വിചാരണ അത്യാവശ്യമല്ളെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രതികൾ ഇതിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയതിനെ തുട൪ന്ന് 16 പേരെകൂടി വിസ്തരിക്കാൻ ഉത്തരവുണ്ടായി.
ഇതേതുട൪ന്നാണ് സ൪ക്കാ൪ സുപ്രീംകോടതിയിൽ പ്രത്യേക ലീവ് പെറ്റീഷൻ ഫയൽ ചെയ്തത്. ഇതുകാരണം ഇനി സുപ്രീംകോടതിയുടെ തീ൪പ്പിനുശേഷമേ വിചാരണ നടത്താൻ സാധിക്കുകയുള്ളൂവെന്ന് പബ്ളിക് പ്രോസിക്യൂട്ട൪ ടി.എസ്. തുളസി അറിയിച്ചു. ഡിസംബ൪ മൂന്നിനകം സുപ്രീംകോടതിയുടെ തീ൪പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.