ദേശീയ ഗെയിംസ്: സ്റ്റേഡിയങ്ങള്‍ ജനുവരി 15നകം പൂര്‍ത്തിയാകും
text_fieldsതിരുവനന്തപുരം: ദേശീയ ഗെയിംസിന് വേദിയാകേണ്ട സ്റ്റേഡിയങ്ങളുടെ നി൪മാണം 90 ശതമാനം പൂ൪ത്തീകരിച്ചതായും ജനുവരി 15നകം ജോലികൾ പൂ൪ത്തിയാക്കി കൈമാറുമെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഒരു കോടി ജനങ്ങളെ അണിനിരത്തി കൂട്ടയോട്ടം സംഘടിപ്പിക്കും. ഇതുവരെ നടന്ന ഗെയിംസുകളിൽനിന്ന് വ്യത്യസ്തമായി നിരവധി പുതുമകൾ ഇക്കുറി ഒരുക്കുന്നുണ്ടെന്നും മന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് സമാപനസമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി പങ്കെടുക്കും. 10000ത്തോളം കായികതാരങ്ങളാണ് മേളയിൽ മാറ്റുരക്കുക. ഏഴ് ജില്ലകളിൽ ഗെയിംസ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂ൪ത്തിയാകുകയാണ്.
ഗെയിംസിന് 27 സ്ഥലങ്ങളിലായി 35 പ്രധാനജോലികളാണ് ചെയ്യേണ്ടിയിരുന്നത്. ഇത് 90 ശതമാനവും പൂ൪ത്തിയായി. യൂനിവേഴ്സിറ്റി സ്റ്റേഡിയം മൂന്നുദിവസം മുമ്പാണ് ദേശീയ ഗെയിംസിനായി കൈമാറിയതെന്ന് മന്ത്രി പറഞ്ഞു. ഇനിവേണം അതിൻെറ ജോലികൾ നി൪വഹിക്കാൻ.
2011ന് മുമ്പുതന്നെ സ്റ്റേഡിയത്തിൻെറ പുൽതകിടിയും പുനരുദ്ധാരണവും പൂ൪ത്തിയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.