ജുബൈലില്‍ 45 ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളം കിട്ടാതെ ദുരിതത്തില്‍
text_fieldsജുബൈൽ: അബ്ഖൈഖ് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന മാൻപവ൪ സപൈ്ള കമ്പനിയുടെ കീഴിൽ ജുബൈലിലെ നി൪മ്മാണ പ്രോജക്ടിൽ ജോലി ചെയ്യുന്ന 45 തൊഴിലാളികൾ ശമ്പളം കിട്ടാതെ ദുരിതത്തിൽ കഴിയുന്നു. 27 ഇന്ത്യക്കാരും 18 നേപ്പാളികളുമാണ് സംഘത്തിലുള്ളത്. യു.പി, ബീഹാ൪, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവ൪. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ജുബൈൽ സഹായ കേന്ദ്രത്തിൻെറ സഹായത്തോടെ തൊഴിലാളികൾ ലേബ൪ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടര വ൪ഷം മുതൽ മൂന്നു വ൪ഷം വരെ ജോലി ചെയ്തിട്ടും നാട്ടിൽ പോകാൻ ഇവരെ അനുവദിക്കുന്നില്ല. അഞ്ച് മാസത്തെ ശമ്പളവും നാട്ടിൽ പോകാൻ എക്സിറ്റും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പരാതി നൽകിയിരിക്കുന്നത്. ഒരാളുടെ പാസ്പോ൪ട്ടിൻെറ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കാൻ നൽകിയിട്ടില്ളെന്ന് തൊഴിലാളികൾ പറയുന്നു. മറ്റൊരാളുടെ ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവ൪ മുമ്പ് ജോലി ചെയ്തിരുന്ന പ്രോജക്ടിൽ ജോലി തീ൪ന്നതോടെയാണ് കഴിഞ്ഞ മാസം അബ്ഖൈഖിലേക്ക് തിരിച്ച് കൊണ്ടുപോയത്. ജുബൈലിലെ മറ്റൊരു പ്രോജക്ടിലേക്ക് ഇവരെ മാറ്റിയതോടെയാണ് സഹായമാവശ്യപ്പെട്ട് സഹായ കേന്ദ്രത്തെ സമീപിച്ചത്. സ്പോൺസ൪ അബ്ഖൈഖിലായതിനാൽ അവിടെ പരാതി നൽകുകയാണു ഉചിതമെന്ന് ലേബ൪ ഓഫീസ൪ നി൪ദ്ദേശിച്ചെങ്കിലും ജുബൈലിൽ താമസിക്കുന്ന തൊഴിലാളികൾ അബ്ഖൈഖിൽ പോയി കേസ് നടത്തുന്നത് ബുദ്ധിമുട്ടാവുമെന്ന് തൊഴിലാളികൾക്ക് വേണ്ടി ലേബ൪ ഓഫീസിൽ ഹാജരായ സന്നദ്ധപ്രവ൪ത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി ബോധ്യപ്പെടുത്തിയതോടെ പരാതി സ്വീകരിക്കുകയായിരുന്നു. സന്നദ്ധപ്രവ൪ത്തകരായ ഷംസുദ്ദീൻ ചെട്ടിപ്പടി, സലീം ആലപ്പുഴ, ജയൻ വാര്യ൪, തുടങ്ങിയവ൪ ഇവരെ ക്യമ്പിൽ സന്ദ൪ശിച്ചു. തൊഴിലാളികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്നലെ കേസ് വിളിച്ചിരുന്നെങ്കിലും സ്പോൺസ൪ ഹാജരാകാത്തതിനത്തെുട൪ന്ന് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു. ഇതേ കമ്പനിയിലുള്ള ഏഴ് ഇന്ത്യൻ തൊഴിലാളികൾ നേരത്തെ സഹായകേന്ദ്രത്തിൻെറ സഹായത്തോടെ ജുബൈൽ ലേബ൪ ഓഫീസിൽ പരാതി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.