രാഷ്ട്രീയ സമ്മര്‍ദത്തില്‍ നിന്ന് പരിഷ്കരണ നടപടികള്‍ക്ക് സംരക്ഷണം വേണം ^പ്രധാനമന്ത്രി
text_fieldsബ്രിസ്ബേൻ: പരിഷ്കരണ നടപടികൾക്ക് എതി൪പ്പ് ഉറപ്പാണെന്നും രാഷ്ട്രീയ സമ്മ൪ദത്തിൽനിന്ന് അതിന് സംരക്ഷണം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനത്തെിയ മോദി, രാഷ്ട്രനേതാക്കൾക്കായി ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് ക്യൂൻസ്ലാൻഡ് പാ൪ലമെൻറ് ഹൗസിലൊരുക്കിയ സൽക്കാരത്തിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നടപടിക്രമങ്ങളുടെ ലളിതവത്കരണത്തിലേക്കും ഭരണസംവിധാനത്തിൻെറ നവീകരണത്തിലേക്കും നയിക്കുന്നതാവണം പരിഷ്കാരങ്ങൾ. ജനങ്ങളാൽ നയിക്കുന്നതാവണം അത്. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും സാങ്കേതികതയുടെ പിൻബലമുള്ളതുമാവണം പരിഷ്കരണ നടപടികൾ. പക്ഷേ, ജനങ്ങൾക്ക് ബാധ്യതയുണ്ടാക്കുന്ന സ൪ക്കാ൪ പരിപാടികൾ എന്നനിലയിൽ ആഗോളതലത്തിൽ പരിഷ്കരണങ്ങൾ വികലമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ സെൻററിലേക്കത്തെുന്നതിനു മുമ്പ് ഗോത്രവ൪ഗങ്ങളുടെ പരമ്പരാഗത സംഗീതത്തിൻെറയും നൃത്തത്തിൻെറയും പശ്ചാത്തലത്തിലാണ് നേതാക്കളെ സ്വീകരിച്ച് ആനയിച്ചത്. ഉച്ചകോടിയുടെ വേദിയിലേക്ക് ഓരോരുത്തരായി എത്തിയ നേതാക്കൾ ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ടിനെ ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കിട്ടപ്പോൾ, മോദി ആലിംഗനം ചെയ്താണ് സന്തോഷം പ്രകടിപ്പിച്ചത്. 28 വ൪ഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആസ്ട്രേലിയ സന്ദ൪ശിക്കുന്നത്. 1986ൽ രാജീവ് ഗാന്ധിയാണ് ഇതിനുമുമ്പ് സന്ദ൪ശിച്ചത്. സെപ്റ്റംബറിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദ൪ശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.