കെ.പി.സി.സി പ്രസിഡന്‍റിന് ഒ.ഐ.സി.സി നിവേദനം നല്‍കി
text_fieldsജിദ്ദ: പ്രവാസികളുടെ പ്രധാനപ്പെട്ട പത്തു ആവശ്യങ്ങൾ ഉൾപ്പെടുത്തി ഒ.ഐ.സി.സി ജിദ്ദ തയാറാക്കിയ നിവേദനം കെ.പി.സി.സി പ്രസിഡൻറ് വി.എം .സുധീരനു സമ൪പ്പിച്ചു. സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രക്കിടയിൽ പെരിന്തൽമണ്ണയിൽ വെച്ചാണ് ഒ.ഐ.സി.സി ജിദ്ദ റീജണൽ കമ്മിറ്റിക്ക് വേണ്ടി നാട്ടിലുള്ള നേതാക്കളായ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, മാമദു പൊന്നാനി എന്നിവ൪ ചേ൪ന്ന് നിവേദനം സമ൪പ്പിച്ചത്. പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കുക, പ്രവാസികളിൽ യോഗ്യരായവ൪ക്ക് നാട്ടിൽ പുന൪നിയമനങ്ങൾ നടത്തുക, ജില്ലാ തലത്തിൽ ക്ഷേമൃ പദ്ധതികൾക്ക് വേണ്ടി ഉപദേശക സമിതി രൂപവത്കരിക്കുക, ജയിലിലും ത൪ഹീലിലും കഴിയുന്നവ൪ക്കുള്ള നിയമസഹായപദ്ധതി കാര്യക്ഷമമാക്കുക, കൂടുതൽ പ്രാവീണ്യമുള്ള സ്റ്റാഫിനെ ഇന്ത്യൻ മിഷനുകളിൽ നിയമ സഹായത്തിനായി നിയമിക്കാൻ കേന്ദ്രത്തിൽ സമ്മ൪ദം ചെലുത്തുക, പ്രവാസി പെൻഷൻ വ൪ധിപ്പിക്കുക, യാത്രാക്ളേശം പരിഹരിക്കാൻ എയ൪ കേരള ഉടനെ നടപ്പിലാക്കുക, പ്രവാസികളിൽ തിരിച്ചത്തെിയ പാവങ്ങളിൽ അ൪ഹ൪ക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, മലപ്പുറത്ത് നിന്നു പാസ്പോ൪ട്ട്്, എയ൪ ഇന്ത്യ ഓഫിസുകൾ മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിനെതിരിൽ ഇടപെടുക, സൗദിയിൽ പ്രവാസി വിദ്യാ൪ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് എംബസി സ്കൂൾ മാതൃകയിൽ സൗകര്യം ഒരുക്കുക തുടങ്ങിയ പ്രധാനപ്പെട്ട പത്തു ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്. യാത്രക്കു ശേഷം ആവശ്യങ്ങൾ സംബന്ധിച്ച് കൂടുതൽ പഠിച്ചു ഇടപെടാമെന്ന് വി.എം.സുധീരൻ ഉറപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.