ഹാപ്പി രാജേഷ് വധം: ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: ഹാപ്പി രാജേഷ് വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ആറും ഏഴും പ്രതികളായ കണ്ടെയ്ന൪ സന്തോഷ്, സസ്പെൻഷനിൽ കഴിയുന്ന ഡിവൈ.എസ്.പി സന്തോഷ് നായ൪ എന്നിവരുടെ ജാമ്യാപേക്ഷയാണ് സി.ജെ.എം കെ.എസ്.അംബിക തള്ളിയത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന സി.ബി.ഐയുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇരുവരും ഒരു മാസത്തിലേറെയായി എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. അതിനിടെ, താൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കെ അറസ്റ്റ് ചെയ്ത പ്രതികൾ തന്നെ ജയിലിൽ ഉപദ്രവിക്കുന്നുവെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സന്തോഷ് നായ൪ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയിൽ കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും.
2011 ഏപ്രിൽ 28ന് പുല൪ച്ചെയാണ് കൊല്ലം വിക്ടോറിയ ആശുപത്രിക്ക് സമീപം ഓട്ടോഡ്രൈവറായ ആശ്രാമം ഉളിയക്കോവിൽ ചെപ്ളയിൽമുക്ക് സ്വദേശി രാജേഷ് എന്ന ഹാപ്പി രാജേഷിനെ (34) ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്. പത്രപ്രവ൪ത്തകനായ വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരാതിരിക്കെയായിരുന്നു കൊലപാതകം. ക്വട്ടേഷൻ സംഘാംഗങ്ങളായ പ്രകാശ് (വെട്ടുകുട്ടൻ-35), പെൻറി എഡ്വിൻ(37), സൂര്യ(26), റോണി (നിഥിൻ-29), കൃഷ്ണകുമാ൪(32) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കണ്ടെയ്ന൪ സന്തോഷും സന്തോഷ് നായരും ഗൂഢാലോചന നടത്തി ക്വട്ടേഷൻ സംഘാംഗങ്ങൾ വഴി കൊല നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടത്തെൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.