കാരുണ്യ ചികിത്സാ സഹായം 500 കോടി കവിഞ്ഞു
text_fieldsതിരുവനന്തപുരം: കാരുണ്യ ബെനവലൻറ് ഫണ്ടിൽ നിന്നുള്ള ചികിത്സാ ധനസഹായം 500 കോടി കവിഞ്ഞതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ബെനവലൻറ് ഫണ്ട് സംസ്ഥാന സമിതിയുടെ 15ാമത് യോഗം 2,890 രോഗികൾക്കായി 37.64 കോടിയുടെ ധനസഹായംകൂടി അനുവദിച്ചു. ഈ പദ്ധതിയിൽനിന്ന് ചികിത്സാസഹായം ലഭിക്കുന്നവരുടെ എണ്ണം 48,053 ആയി. ധനസഹായം 527.27 കോടി രൂപയായി.
സ൪ക്കാ൪ ആശുപത്രികളിൽ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കാൻ ഇതിനകം 2.71 കോടിരൂപ അനുവദിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നിവക്കാണ് തുക അനുവദിച്ചത്. 1,007 ഹീമോഫീലിയ രോഗികൾക്ക് 20.14 കോടി രൂപ ചികിത്സാസഹായമായി അനുവദിച്ചു.
ഹീമോഫീലിയ രോഗികൾക്ക് ധനസഹായമായി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ ഫാക്ടറുകൾ (മരുന്ന്) ഉപയോഗിച്ചുകഴിഞ്ഞ് തുട൪ന്നും ഫാക്ടറുകൾ ആവശ്യമായി വന്നാൽ ലക്ഷം രൂപ കൂടി കാരുണ്യ ഫണ്ടിൽനിന്ന് ചികിത്സാസഹായമായി അനുവദിക്കും. മരുന്നുകൾ നൽകിയ വകയിൽ കേരള മെഡിക്കൽ സ൪വീസസ് കോ൪പറേഷന് 1.60 കോടി രൂപ നൽകിയതായും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.