എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യൻ റെയിൽവേ സ൪വീസ് ഉദ്യോഗസ്ഥനുമായ എൻ. ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. അ൪ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുല൪ച്ചെയായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണെങ്കിലും ഏറെക്കാലമായി കോഴിക്കോട് കോ൪പറേഷൻ ഓഫീസിനു സമീപമുള്ള മൈസീൻ അപ്പാ൪ട്ട്മെൻറിലായിരുന്നു താമസം. മൃതദേഹം മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതി തുടങ്ങിയ എൻ. ഗോപാലകൃഷ്ണൻ കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തിൽ രചന ആരംഭിച്ചത്. കെ.എൻ സൈഗാളിനെ കുറിച്ചെഴുതിയതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ മലയാള ലേഖനം. 'വാഴ്വ് എന്ന പെരുവഴി' (1999) ഉൾപ്പെടെ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.പി. രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് എൻ. ഗോപാലകൃഷ്ണനാണ്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിൻറെ ആത്മകഥയായ 'ഇൻസൈഡ൪' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും അദ്ദേഹമാണ്. 2006ൽ വിവ൪ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാ൪ഡ് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ എം.എ. ബിരുദം നേടിയശേഷം അൽപകാലം ആകാശവാണിയിൽ പ്രവ൪ത്തിച്ചു. 1957ൽ ഇന്ത്യൻ റെയിൽവേ സ൪വീസ് ലഭിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിൽ റെയിൽവേയിൽ ഉയ൪ന്ന പദവികളിൽ ജോലി ചെയ്തു. 1994ൽ റെയിൽവേ ക്ളെയിങ് ട്രൈബ്യൂണൽ അംഗമായിരിക്കെ സ൪വീസിൽ നിന്ന് വിരമിച്ചു. തുട൪ന്ന് ഇന്ത്യാവിഷൻ മാനേജിങ് ഡയറക്ടറായി കുറച്ചുകാലം പ്രവ൪ത്തിച്ചു.
ഭാര്യ: കോഴിക്കോട് സോപ്സ് ആൻഡ് ഓയിൽ കമ്പനി സ്ഥാപകൻ റാവു ബഹദൂ൪ എ.കെ. മേനോൻറെ മകൾ സുമംഗല. മകൾ: ലക്ഷ്മി (യു.എസ്.). മരുമകൻ: രാമൻ (മൈക്രോസോഫ്റ്റ്, യു.എസ്.). സഹോദരങ്ങൾ: ഹൈമവതി നായ൪, ശബരിനാഥ്, ഉമാദേവി, ഇന്ദിരാദേവി, ലളിതാംബികാ ദേവി, പരേതരായ മായാദേവി, ഡോ. ആ൪.എൻ. പണിക്ക൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.