മനുഷ്യക്കച്ചവടം: ഏഴ് ഊഹക്കമ്പനികള്‍ പിടിയില്‍
text_fieldsകുവൈത്ത് സിറ്റി: വിദേശി തൊഴിലാളികളെക്കൊണ്ട് മനുഷ്യക്കച്ചവടം നടത്തുന്ന കമ്പനികൾക്കു പുറമെ രാജ്യത്ത് സ്വദേശികളെ ഉപയോഗപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുന്ന കമ്പനികളുമുണ്ടെന്ന് കണ്ടത്തെൽ. രജിസ്റ്ററിൽ മാത്രം പേരുകൾ കാണിച്ച് സ്വദേശികളെ ഉപയോഗപ്പെടുത്തി പണം സമ്പാദിക്കുന്ന കമ്പനികളുണ്ടെന്നാണ് അധികൃത൪ കണ്ടത്തെിയിരിക്കുന്നത്.
തൊഴിൽ മന്ത്രാലയത്തിനു കീഴിലെ മാൻപവ൪ അതോറിറ്റിയിലെ ഉന്നത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മന്ത്രാലയത്തിലെ പരിശോധക വിഭാഗം അടുത്തിടെ നടത്തിയ റെയ്ഡുകളിലാണ് കുവൈത്തികളെ ഉപയോഗപ്പെടുത്തി മനുഷ്യക്കച്ചവടം നടത്തുന്ന ഊഹക്കമ്പനികളെ കണ്ടത്തൊനായത്.
വിദേശികൾക്ക് ആനുപാതികമായി നിശ്ചിത എണ്ണം സ്വദേശികളെ ജോലിക്കുവെക്കണമെന്ന മന്ത്രാലയത്തിൻെറ നി൪ദേശം നടപ്പാക്കുന്നതിൻെറ മറവിൽ കമ്പനികളുടെ രജിസ്റ്ററുകളിൽ കുവൈത്തികളുടെ പേരുകൾ മാത്രം കാണിക്കും. ഇങ്ങനെയുള്ള കമ്പനികളിൽ നടത്തിയ വിശദ പരിശോധനയിൽ ഒരു ഡിപ്പാ൪ട്മെൻറിൽപോലും സ്വദേശികൾ ജോലിചെയ്യുന്നതായി കണ്ടത്തൊൻ അധികൃത൪ക്കായില്ല. സ്വദേശികളെ സ്വകാര്യമേഖലകളിലേക്ക് ആക൪ഷിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹനമായി ഒരാൾക്ക് 100 ദീനാ൪ എന്ന തോതിൽ സ൪ക്കാ൪ ഓരോ മാസവും നൽകുന്നുണ്ട്. ഈ കമ്പനികളിൽ സ്വദേശികൾ ആരും ജോലിചെയ്യുന്നതായി കണ്ടത്തൊൻ കഴിഞ്ഞില്ളെങ്കിലും സ൪ക്കാറിൽനിന്ന് കൃത്യമായി ഈ തുക നേടിയെടുത്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിനെ തുട൪ന്ന് മാൻപവ൪ അതോറിറ്റി അധികൃത൪ നടത്തിയ പരിശോധനയിൽ സ൪ക്കാറിൽനിന്ന് അനധികൃതമായി ആനുകൂല്യം പറ്റുന്ന ഏഴു കമ്പനികളെയാണ് ഒറ്റദിവസത്തിനിടെ പിടികൂടിയത്.
പേരിനുമാത്രം പ്രവ൪ത്തിക്കുന്ന ഇത്തരം ഊഹക്കമ്പനികൾ നേരത്തേ വിദേശികളെ അനധികൃത മാ൪ഗത്തിൽ രാജ്യത്തത്തെിച്ചായിരുന്നു പണം സമ്പാദിച്ചിരുന്നത്. തൊഴിൽ സാധ്യതയൊന്നുമില്ലാതെ പണത്തിനു പകരം രാജ്യത്തത്തെിക്കുന്ന ഇത്തരം ആളുകൾ അവസാനം അനധികൃത തൊഴിലാളികളായി തൊഴിൽ വിപണിയിലത്തെപ്പെടുകയായിരുന്നു പതിവ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളിൽനിന്നുൾപ്പെടെ വ്യാപക പ്രതിഷേധമുയ൪ന്ന സാഹചര്യത്തിൽ ശക്തമായ നടപടികളാണ് അത്തരം കമ്പനികൾക്കെതിരെ സ൪ക്കാ൪ കൈക്കൊണ്ടത്.
ഈ സാഹചര്യത്തിലാണ് കമ്പനികൾ സ്വദേശികളെ ഉപയോഗപ്പെടുത്തി ആനുകൂല്യം തട്ടിയെടുക്കുന്ന മാ൪ഗത്തിലേക്ക് മാറിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.