നാഷനല്‍ ബുക് അവാര്‍ഡ്: പരിഗണനയില്‍ ഇന്ത്യന്‍ വംശജനും
text_fieldsന്യൂയോ൪ക്: അമേരിക്കയിലെ സാഹിത്യത്തിനുള്ള പ്രമുഖ പുരസ്കാരമായ നാഷനൽ ബുക് അവാ൪ഡ് 2014ന് പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജനും. കഥയിതര വിഭാഗത്തിൽ ഇന്ത്യൻ വംശജനായ ആനന്ദ് ഗോപാലിൻെറ ‘നോ ഗുഡ് മെൻ എമങ് ദി ലിവിങ്: അമേരിക്ക, ദി താലിബാൻ, ആൻഡ് ദി വാ൪ ത്രൂ അഫ്ഗാൻ ഐസ്’ എന്ന പുസ്തകമാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്. ദി വാൾസ്ട്രീറ്റ് ജേണലിൻെറയും ദി ക്രിസ്ത്യൻ സയൻസ് മോണിറ്ററിൻെറയും ലേഖകനായി അഫ്ഗാനിസ്താനിൽ പ്രവ൪ത്തിച്ച ആനന്ദ് ഗോപാൽ, അമേരിക്ക പിടികൂടിയ മൂന്ന് അഫ്ഗാൻകാരുടെ ജീവിതവഴികളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. റബീഹ് അലാമുദ്ദീൻ (ആൻ അൺനെസസറി വുമൻ), ഫിൽ ക്ളേ (റീ ഡിപ്ളോയ്മെൻറ്), മേരിലിൻ റോബിൻസൺ (ലിലാ) എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മറ്റുള്ളവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.