അന്‍റാര്‍ട്ടിക്ക പര്യവേക്ഷണത്തിന് ചൈന– ആസ്ട്രേലിയ കരാര്‍
text_fieldsബെയ്ജിങ്: അൻറാ൪ട്ടിക്കയിലെ പര്യവേക്ഷണങ്ങൾക്ക് പരസ്പരം വിവരങ്ങളും ആളും കൈമാറുന്നതുൾപ്പെടെ സഹകരണത്തിന് ചൈനയും ആസ്ട്രേലിയയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിൻെറ ആസ്ട്രേലിയ സന്ദ൪ശനത്തിനിടെ താസ്മാസിയയിൽ വെച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് ചൈനയുടെ ഒൗദ്യോഗിക വാ൪ത്താ ഏജൻസി അറിയിച്ചു.
ധാരണയനുസരിച്ച് രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കും. രണ്ട് വ൪ഷത്തിലൊരിക്കൽ സമിതി യോഗംചേ൪ന്ന് പര്യവേക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ചചെയ്യും.
അൻറാ൪ട്ടിക്കയുടെ സംരക്ഷണത്തിനും പര്യവേക്ഷണത്തിനും ആസ്ട്രേലിയയും മറ്റ് രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ഷി ജിൻപിങ് പറഞ്ഞു.
അൻറാ൪ട്ടിക്കയിൽ ചൈനക്ക് മൂന്നു താവളങ്ങളും ഒരു വേനൽക്കാല ക്യാമ്പുമാണുള്ളത്. ആസ്ട്രേലിയക്ക് മൂന്നു താവളങ്ങളാണുള്ളത്. സാധനസാമഗ്രികളുടെയും ഗവേഷകരുടെയും നീക്കത്തിനും സുരക്ഷക്കും പുതിയ ധാരണ കരുത്തുപകരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.