കുട്ടികളുടെ അശ്ളീല ചിത്രം: മുന്‍ ജര്‍മന്‍ മലയാളി എം.പിക്കെതിരെ തെളിവുണ്ടെന്ന് കോടതി
text_fieldsബ൪ലിൻ: കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കൈവശം സൂക്ഷിച്ച കുറ്റത്തിൽ മലയാളി വംശജനായ മുൻ പാ൪ലമെൻറ് അംഗവും സാമൂഹിക ശാസ്ത്രജ്ഞനുമായ സെബാസ്റ്റ്യൻ എടത്തിപറമ്പിലിനെതിരെ മതിയായ തെളിവുണ്ടെന്ന് ജ൪മൻ കോടതി വിധിച്ചു. ലോവ൪ സാക്സോണിയിലെ വെ൪ദെൻ പ്രാദേശിക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നാല് മാസം മുമ്പ് പ്രോസിക്യൂട്ട൪മാ൪ കോടതിയിൽ സമ൪പ്പിച്ച കേസിൽ ഇതോടെ സെബാസ്റ്റ്യൻ എടത്തിപറമ്പിൽ വിചാരണ നേരിടേണ്ടിവരും. ഫെബ്രുവരി 23ന് വിചാരണ നടത്താൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് ദിവസമാണ് വിചാരണ നടക്കുക. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 44 കാരനായ സെബാസ്റ്റ്യന് രണ്ടുവ൪ഷം തടവുശിക്ഷയോ പിഴയോ ലഭിക്കും.
കഴിഞ്ഞ വ൪ഷം നവംബറിൽ ഇദ്ദേഹം ഏഴ് തവണ കുട്ടികളുടെ ലൈംഗിക വിഡിയോ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽനിന്ന് ഡൗൺലോഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥ൪ കണ്ടത്തെിയിരുന്നു. എന്നാൽ, താൻ തെറ്റ് ചെയ്തിട്ടില്ളെന്ന് സൊബാസ്റ്റ്യൻ കോടതിയിലുൾപ്പെടെ ആവ൪ത്തിച്ചു. പ്രായപൂ൪ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും തൻെറ കൈവശം ഉണ്ടായിരുന്നെങ്കിലും ജ൪മൻ നിയമപ്രകാരം കുട്ടികളുടെ ലൈംഗിക ചിത്രം എന്ന പരിധിയിൽ അവ വരില്ളെന്നും അദ്ദേഹം പറഞ്ഞു. ഹാനോവിൽ ജനിച്ച സെബാസ്റ്റ്യൻ എടത്തിപറമ്പിലിൻെറ പിതാവ് ജ൪മനിയിലേക്ക് കുടിയേറിയ മലയാളിയും മാതാവ് ജ൪മൻകാരിയുമാണ്.
നേരത്തേ സോഷ്യൽ ഡെമോക്രാറ്റിക് പാ൪ട്ടിയുടെ വക്താവായിരുന്നു. മുമ്പ് നവ നാസി സംഘം ഒമ്പതുപേരെ വംശീയാടിസ്ഥാനത്തിൽ കൊലപ്പെടുത്തിയ കേസ് പരിഗണിച്ച പാ൪ലമെൻററി അന്വേഷണ സമിതി അധ്യക്ഷനായിരുന്നു. ആരോപണം ഉയ൪ന്നതിനാൽ കഴിഞ്ഞ വ൪ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇദ്ദേഹം പിന്മാറിയിരുന്നു. ഡിസംബ൪ 18ന് വാ൪ത്താസമ്മേളനത്തിൽ തൻെറ നിലപാട് വിശദീകരിക്കുമെന്ന് കോടതി ഉത്തരവ് അറിഞ്ഞയുടനെ സെബാസ്റ്റ്യൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.