ഇര്‍ബിലില്‍ കാര്‍ ബോംബ് സ്ഫോടനം; ആറു മരണം
text_fieldsഇ൪ബിൽ: ഇറാഖിലെ കു൪ദിസ്താൻ തലസ്ഥാനമായ ഇ൪ബിലിലുണ്ടായ കാ൪ ബോംബ് സ്ഫോടനത്തിൽ ആറു പേ൪ കൊല്ലപ്പെട്ടു. സ൪ക്കാ൪ കെട്ടിടത്തിലേക്ക് ചാവേ൪ കാ൪ ഇടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥ൪ വെടിയുതി൪ത്തെങ്കിലും വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ഒട്ടേറെ പേ൪ക്ക് പരിക്കേറ്റു. ഇ൪ബിൽ നഗരമധ്യത്തിലെ സ൪ക്കാ൪ മന്ദിരത്തിനു നേരെയാണ് ആക്രമണം. 2013ൽ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം, ഇ൪ബിലിൽ ഇത്തരമൊരു കനത്ത ആക്രമണം ആദ്യമാണ്. ചാവേറിന് പുറമെ മൂന്ന് സ്വദേശികളും രണ്ടു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. കു൪ദ് സ്വയംഭരണ മേഖലയുടെ തലസ്ഥാനമായ ഇ൪ബിൽ സുരക്ഷിത മേഖലയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ബുധനാഴ്ചയിലെ ആക്രമണത്തോടെ, ഇ൪ബിലും സുരക്ഷിതമല്ളെന്ന സന്ദേശമാണ് നൽകുന്നതെന്ന് നിരീക്ഷക൪ ചൂണ്ടിക്കാട്ടി. ഒരു വ൪ഷം മുമ്പാണ് ആഭ്യന്തരമന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. പിന്നീട് ആഗസ്റ്റിൽ ആക്രമണം നടന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.