ഹൈവേ പട്രോളിങ്ങിന് യു.പിയില്‍ പ്രത്യേക സേന
text_fieldsന്യൂഡൽഹി: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന രണ്ട് പ്രധാന ദേശീയപാതകളിൽ പട്രോളിങ് നടത്താൻ ഉത്ത൪പ്രദേശ് സ൪ക്കാ൪ പ്രത്യേക സേനക്ക് രൂപം നൽകുന്നു. എൻ.എച്ച്2, എൻ.എച്ച് 25 എന്നീ രണ്ട് ദേശീയ പാതകളിലാണ് ന്യൂസിലൻഡിൽനിന്നും പരിശീലനം ലഭിച്ച പൊലീസിലെതന്നെ പ്രത്യേക വിഭാഗത്തെ നിയമിക്കുക. ഉത്ത൪ പ്രദേശ് ഹൈവേ പട്രോൾ എന്നാണ് (യു.പി.എച്ച്.പി) എന്നാണ് ഈ വിഭാഗം അറിയപ്പെടുക. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ലോകബാങ്കിൻെറ 250 കോടി രൂപ വായ്പ ഇതിനായി ഉപയോഗിക്കും. ഏതാണ്ട് 500 പേ൪ക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.
സംസ്ഥാനത്തെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന എൻ.എച്ച്2 വിൻെറ ഓരോ 40 കിലോമീറ്ററിലും കമാൻഡ് സെൻറ൪ സ്ഥാപിക്കും. ട്രാഫിക് നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, അപകടം സംഭവിച്ചാൽ സ്ഥലത്ത് ആവശ്യമായ സഹായത്തിന് എത്തുക തുടങ്ങിയവയൊക്കെയാണ് കമാൻഡ് സെൻററുകളുടെ പ്രധാന ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.