അലീഗഢ് വി.സി അവിവേകം കാണിക്കുന്നു –യൂനിയന്‍ പ്രസിഡന്‍റ്
text_fieldsന്യൂഡൽഹി: അലീഗഢ് സ൪വകലാശലയുടെ സ്വയം ഭരണം തക൪ക്കാൻ വ൪ഗീയ ശക്തികൾ ശ്രമം നടത്തുന്നുണ്ടെന്ന് എ.എം.യു സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറ് അബ്ദുല്ല അസ്സാം ആരോപിച്ചു. വി.സിയുടെവിവേകപൂ൪വമല്ലാത്ത നടപടി ബി.ജെ.പി ശ്രമങ്ങൾക്ക് വളംവെക്കുന്ന തരത്തിലാണെന്നും അബ്ദുല്ല കുറ്റപ്പെടുത്തി. ന്യൂഡൽഹി എസ്.ഐ.ഒ കേന്ദ്ര ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എസ്.ഐ.ഒ നേതാവ് കൂടിയായ അബ്ദുല്ല അസ്സാം. വനിതകൾക്ക് ലൈബ്രറിയിൽ നിയന്ത്രണമേ൪പ്പെടുത്തിയ വാ൪ത്തയും അതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് കാമ്പസിൽ നിരോധം ഏ൪പ്പെടുത്തിയതും വിവേകമില്ലാത്ത നടപടിയായി. നിരോധം പിൻവലിക്കുന്നതിന് പകരം ടൈംസ് ഓഫ് ഇന്ത്യ ഓഫിസിൽ പോയി മാപ്പുപറയുകയാണ് വി.സി ചെയ്തത്. പ്രാദേശിക ബി.ജെ.പി എം.പിക്ക്് മുമ്പിൽ വി.സി കീഴടങ്ങിയത് മറ്റൊരു അവിവേകമായെന്നും അബ്ദുല്ല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.