അല്‍ അഷ്ക്കാറ വിളിക്കുന്നു; കല്ലുമ്മക്കായ കൊതിയന്മാരെ
text_fieldsനിസ് വ: കല്ലുമ്മക്കായ എന്ന കടുക്കയുടെ പേര് കേട്ടാൽ തന്നെ നല്ളൊരു വിഭാഗം മലയാളികൾക്കും കൊതിയൂറും. അവധിക്ക് നാട്ടിൽ പോകുന്നവരോട് കൊണ്ടുവരാൻ പറയുന്ന പ്രധാന വിഭവവും കല്ലുമ്മക്കായ തന്നെ. മലയാളിയുടെ ഈ ഇഷ്ട വിഭവം ഒമാനിൽ ലഭിക്കുമെന്നറിയുന്നവ൪ ചുരുക്കമാണ്. ഒമാനിലെ കല്ലുമ്മക്കായയുടെ രുചി അറിയണമെങ്കിൽ മസ്കത്തിൽ നിന്ന് 500 കി.മീ. യാത്ര ചെയ്യണമെന്നുമാത്രം. അൽ അഷ്ക്കാറയിലെ കടൽത്തീരങ്ങളാണ് കല്ലുമ്മക്കായയുടെ ശേഖരമുള്ള പാറകളുമായി മലയാളികളെ കാത്തിരിക്കുന്നത്.
അൽ അഷ്ക്കാറ ബീച്ചിനോട് ചേ൪ന്ന മിനായിലും ഫിഷിങ് ഹാ൪ബറിന് സമീപത്തുമുള്ള പാറക്കെട്ടുകളിലാണ് കൂട്ടംകൂട്ടമായി കല്ലുമ്മക്കായ വിളഞ്ഞുനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ വേലിയിറക്ക സമയത്ത് പൊങ്ങി വരുന്ന പാറകളുടെ ഇടയിലും വശങ്ങളിലുമായി കല്ലുമ്മക്കായ തിങ്ങിനിൽക്കുന്നുണ്ട്. ഇവ പറിച്ചെടുക്കാൻ ഇപ്പോൾ മലയാളികളും എത്തുന്നുണ്ട്. കടലിലേക്ക് ഇറങ്ങുന്തോറും നല്ല വലുപ്പമുള്ളത് കിട്ടും.
അറബി മാസത്തിലെ അവസാന ദിവസങ്ങളിൽ ആണ് ഇത് ശേഖരിക്കാൻ ഉത്തമം. അപ്പോഴേക്കും പൂ൪ണ വള൪ച്ച എത്തുമെന്ന് ഒമാനികൾ പറയുന്നു. ഒമാനികൾക്കിടയിൽ അത്ര പ്രാധാന്യമില്ലാത്തതിനാൽ വിപണിയിലേക്ക് പൊതുവേ എത്താറില്ല. ചില ദിവസങ്ങളിൽ കൂടുതലായി കാണപ്പെടുമെന്നും വേലിയിറക്കത്തിൻെറ സ്വഭാവമനുസരിച്ചു ചാക്ക് കണക്കിന് ശേഖരിക്കാറുണ്ടെന്നു സ്ഥിരം സന്ദ൪ശകരായ മലയാളികൾ പറയുന്നു.
ദേശീയദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ അവധി ദിവസങ്ങളിൽ ധാരാളം പേ൪ കടുക്ക ശേഖരിക്കാനത്തെിയിരുന്നു. അൽ അഷ്ക്കാറ വിനോദ സഞ്ചാരത്തിനും പ്രസിദ്ധമാണ്. ഇവിടെ നിന്ന് 80 കിലോമീറ്റ൪ സഞ്ചരിച്ചാൽ റാസ് അൽ ഹദ് എന്ന സ്ഥലത്തത്തെും. ആമകൾ കൂട്ടമായി മുട്ടയിടാൻ എത്തുന്ന ഇവിടം പ്രധാന സന്ദ൪ശന കേന്ദ്രം കൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.