ശാസ്ത്രോത്സവത്തില്‍ ഇനി പഴഞ്ചന്‍ കപ്പുകളില്ല
text_fieldsതിരൂ൪: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻെറ നിറം കെടുത്താൻ ഇനി പഴഞ്ചൻ റോളിങ് ട്രോഫികളുണ്ടാകില്ല. ഗ്രൂപ് ചാമ്പ്യൻഷിപ്പുകൾക്ക് മാത്രമായി റോളിങ് ട്രോഫികൾ പരിമിതപ്പെടുത്തുന്നതിന് തിരൂരിൽ തുടക്കമിട്ടു. ശാസ്ത്രോത്സവ വിജയികളെ കാത്തിരിക്കുന്ന പഴഞ്ചൻ ട്രോഫികളെ കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയെ തുട൪ന്നാണ് നടപടി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ സംഘാടക സമിതി ചെയ൪മാൻ സി. മമ്മുട്ടി എം.എൽ.എ പുതിയവ ഏ൪പ്പെടുത്താൻ ട്രോഫി കമ്മിറ്റിക്ക് നി൪ദേശം നൽകുകയായിരുന്നു.
തിരൂരിലെ ട്രോഫി കമ്മിറ്റി മിക്കവയും മാറ്റിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാൾ വലിപ്പമുള്ളതും ആക൪ഷണീയവുമായവയാണ് ഇവ൪ ഒരുക്കിയത്. ഇതിന് സി. മമ്മുട്ടി എം.എൽ.എയുടെ ഇടപെടൽ സഹായകമായതായി ട്രോഫി കമ്മിറ്റി കൺവീന൪ എം. ഹുസൈനും ജോ. കൺവീന൪ കെ.പി. അബ്ദുൽബഷീറും ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രോഫികളുടെ ശോച്യാവസ്ഥ സംഘാടക൪ ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വ്യക്തിപരമായ റോളിങ് ട്രോഫികൾ പൂ൪ണമായും ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഗ്രൂപ് ഇനങ്ങളിലെ ഒന്ന്, രണ്ട് സ്ഥാനക്കാ൪ക്കുള്ളവയും മറ്റ് പ്രധാനപ്പെട്ട ട്രോഫികളും റോളിങ്ങായി നിലനി൪ത്തും. ബാക്കിയെല്ലാം വിജയികൾക്ക് അവകാശപ്പെട്ടതാകും. വ്യക്തിഗത ഇനങ്ങളിലെ വിജയികൾക്ക് പോലും കഴിഞ്ഞ വ൪ഷംവരെ റോളിങ് ട്രോഫികൾ നൽകിയിരുന്നു.
മുന്നൂറിലധികം ട്രോഫികളാണ് ശാസ്ത്രോത്സവത്തിന് റോളിങ് വിഭാഗത്തിലുണ്ടായിരുന്നത്. ഇവ തിരൂരിലത്തെിച്ചപ്പോൾ മിക്കതും ഉപയോഗശൂന്യമായ നിലയിലായിരുന്നു.
കഴിഞ്ഞ വ൪ഷം മേള നടന്ന കണ്ണൂരിൽ വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങാതിരുന്നതിനാൽ ഇവയെല്ലാം ചാക്കിൽ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. അതോടെ വ൪ഷങ്ങളായി ഉപയോഗിച്ചുവരുന്ന ട്രോഫികൾ കൂടുതൽ തക൪ന്നു.
കൈപ്പിടികളും സ്റ്റാൻഡുകളും ഇല്ലാതെയും പൊട്ടി തക൪ന്ന നിലയിലുമാണ് തിരൂരിൽ എത്തിച്ചത്.
റോളിങ് ട്രോഫി പലപ്പോഴും വിജയികൾ കൈപ്പറ്റാതെ മുൻ വ൪ഷങ്ങളിലെ നടത്തിപ്പ് കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് പതിവായിരുന്നു.
ശാസ്ത്രോത്സവത്തിന് സ്വ൪ണക്കപ്പ് ഏ൪പ്പെടുത്താൻ വിദ്യാ൪ഥികളിൽ നിന്ന് ഒരു രൂപ വീതം സ്വരൂപിച്ച മാതൃകയിൽ ചെറിയ തുക കണ്ടത്തെി വ൪ഷവും പുതിയ ട്രോഫികൾ മാറ്റാൻ വകുപ്പ് നടപടിയെടുക്കണമെന്ന നി൪ദേശം സമാപന സമ്മേളനത്തിൽ സി. മമ്മുട്ടി എം.എൽ.എ അധികൃത൪ക്ക് മുന്നിൽ സമ൪പ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.