അമേരിക്കന്‍ ദമ്പതികള്‍ സ്വദേശത്തേക്ക് മടങ്ങി
text_fieldsദോഹ: ദത്തുപുത്രി മരിച്ച സംഭവത്തിൽ കുറ്റവിമുക്തരാക്കപ്പെട്ട അമേരിക്കൻ ദമ്പതികൾ മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി. ദത്തുപുത്രിയുടെ മരണത്തിൽ അപ്പീൽ കോടതി കുറ്റവിമുക്തരാക്കിയ മാത്യു ഹോങും ഭാര്യ ഗ്രേസ് ഹോങും ഇന്നലെ ഉച്ചക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചതായി ഇവരുടെ വക്താവ് എറിക് വോൾസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരെയും യാത്ര അയക്കാൻ ഖത്തറിലെ അമേരിക്കൻ അംബാസിഡ൪ ഡന ഷെൽ സ്മിത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയിരുന്നു. കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്ന ഞായറാഴ്ച വൈകുന്നേരം തന്നെ ഇവ൪ അമേരിക്കയിലേക്ക് പോകാനൊരുങ്ങിയെങ്കിലും വിമാനത്താവള അധികൃത൪ തടയുകയും പാസ്പോ൪ട്ട് തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
ഇതത്തേുട൪ന്ന് ഇരുവരും യാത്രാവിലക്ക് നീക്കിക്കിട്ടാൻ അപേക്ഷ നൽകി. യു.എസ് സ൪ക്കാറിൻെറ ഭാഗത്ത്നിന്ന് ശക്തമായ സമ൪ദ്ധങ്ങളുണ്ടാവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ ഇരുവരുടെയും യാത്രാതടസങ്ങളെല്ലാം പരിഹരിച്ചതായി ഖത്തറിലെ യു.എസ് എംബസി അറിയിച്ചിരുന്നു.
ബുധനാഴ്ച തന്നെ ദമ്പതികൾക്ക് അമേരിക്കയിലേക്ക് മടങ്ങാനാവുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും വ്യക്തമാക്കി. സ്വാഭാവിക നടപടിക്രമങ്ങൾ പൂ൪ത്തിയാക്കുന്നതിലുള്ള കാലതാമസമാണ് ഇരുവരുടെയും യാത്ര വൈകിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാ൪ട്ട്മെൻറ് വക്താവ് ജെൻ സാകി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
എട്ടുവയസ്സുകാരിയായ ദത്തുപുത്രി ഗ്ളോറിയയുടെ മരണത്തത്തെുട൪ന്നാണ് ഇരുവ൪ക്കുമെതിരെ ഖത്തറിൽ നിയമനടപടികൾ നേരിടേണ്ടിവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.