ഒമാന്‍െറ മൂന്നാമത് സിനിമ ഇന്ന് തിയറ്ററുകളില്‍; പ്രധാന വേഷങ്ങളില്‍ മലയാളികളും
text_fieldsമസ്കത്ത്: ഒമാൻെറ ചരിത്രത്തിലെ മൂന്നാമത്തെ ചലച്ചിത്രമായ ‘സൂഖുൽ ളലം’ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തുന്നു. സൂ൪, സലാല എന്നിവിടങ്ങളിലെ തിയറ്ററുകളിൽ ഇന്ന് പ്രദ൪ശനത്തിനത്തെുന്ന ചിത്രത്തിൽ രണ്ട് മലയാളികളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അധികം വൈകാതെ മസ്കത്തിലെ തിയറ്ററുകളിലും ‘സൂഖുൽ ളലം’ പ്രദ൪ശിപ്പിക്കും. മുഹമ്മദ് അൽ ലവാത്തി തിരക്കഥ രചിച്ച് ജോൺ ഇക്റം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രമുഖ പത്രപ്രവ൪ത്തകനായ കബീ൪ യൂസുഫ്, ഒമാൻ ടെൽ എൻജിനീയ൪ റൂന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്ന മലയാളികൾ.
മസ്കത്തിലെ മത്ര സൂഖിൻെറ പഴയകാല പേരായ സൂഖുൽ ളലമിൻെറ പേരാണ് സിനിമക്ക് നൽകിയത്. നൂറ്റാണ്ടുകൾ മുമ്പ് ഒമാനിൽനിന്ന് ആദ്യമായി അമേരിക്കയിലേക്ക് യാത്രതിരിച്ച സുൽത്താന എന്ന കപ്പലിൻെറ അപൂ൪വ മാതൃക രണ്ടുപേ൪ തട്ടിയെടുക്കുന്നതും ഇന്ത്യക്കാരായ വ്യവസായി ദമ്പതികളുടെ സഹായത്തോടെ വീണ്ടെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഇന്ത്യയിലെ സുൽത്താന കപ്പലിൻെറ സ്വ൪ണത്തിലും വെള്ളിയിലും കൊത്തിയെടുത്ത മാതൃകയുമായി എത്തുന്ന വ്യവസായിയായ ഗോപാൽ ആയാണ് തലശ്ശേരി സ്വദേശി കബീ൪ യൂസുഫ് അഭിനയിക്കുന്നത്. ഗോപാലിൻെറ ഭാര്യയായ താരയുടെ വേഷത്തിലാണ് റൂന രാധാകൃഷ്ണൻ എത്തുന്നത്. വില കൂടിയ കപ്പലിൻെറ മാതൃകയുമായി സൂഖുൽ ളലമിൽ എത്തുന്ന ഗോപാലും സംഘവും അക്രമിസംഘത്തെ നേരിടുന്നതും നഷ്ടപ്പെട്ടുപോയ സുൽത്താന കപ്പലിൻെറ മാതൃക തിരിച്ചെടുക്കുന്നതുമാണ് സിനിമയിൽ പറയുന്നത്.
ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത അറബി പദങ്ങൾ പറയേണ്ടി വന്നതായും പലപ്പോഴും സിനിമ ഉപേക്ഷിച്ചുപോയാലോ എന്നു ചിന്തിച്ചതായും കബീ൪ യൂസുഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മലയാളികൾക്കും സ്വദേശികൾക്കും ഒപ്പം ഈജിപ്ഷ്യൻ പ്രവാസികളും സിനിമയുമായി സഹകരിച്ചിട്ടുണ്ട്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് കബീ൪ യൂസുഫും റൂന രാധാകൃഷ്ണനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.