‘ഗ്രീന്‍ മാംഗോ ട്രിക്ക്’- ജാലവിദ്യയിലെ വിസ്മയം ഇന്ന് അബൂദബിയില്‍ അരങ്ങിലത്തെും
text_fieldsഅബൂദബി: കൈയടക്കത്തിൻെറ വിരുതിലൂടെ പ്രേക്ഷകരെ ആസ്വാദനത്തിൻെറയും ആകാംക്ഷയുടെയും വിസ്മയലോകത്തത്തെിക്കാൻ ഗോപിനാഥ് മുതുകാടും സംഘവും ഇന്ന് അബൂദബിയിൽ. അബുദബി ഇന്ത്യ സോഷ്യൽ ആൻറ് കൾചറൽ സെൻറ൪ ആഭിമുഖ്യത്തിലുള്ള ഇന്ത്യാ ഫെസ്റ്റ് വേദിയിലാണ് മുതുകാടിൻെറയും സംഘത്തിൻെറയും ജാലവിദ്യ അരങ്ങേറുക.
തെരുവ് മജീഷ്യനായ ഷംസുദ്ദീൻ ചെ൪പ്പുളശേരിയുടെ ഗ്രീൻ മാംഗോ ട്രിക്കായിരിക്കും താൻ അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രധാന സവിശേഷതയെന്ന് ഗോപിനാഥ് മുതുകാട് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വേദിയിൽ മാങ്ങ അണ്ടി കുഴിച്ചിട്ട് നനച്ച് വള൪ത്തി മാവായി അതിൽ ഉണ്ടാകുന്ന മാങ്ങ പ്രേക്ഷക൪ക്കായി നൽകുന്ന പരമ്പരാഗത ഇന്ത്യൻ ജാല വിദ്യയാണ് ‘ഗ്രീൻ മാംഗോ ട്രിക്ക്’.
ലോകത്തിൽ ഈ വിദ്യ അവതരിപ്പിക്കുന്ന ഏക ജാലവിദ്യക്കാരനാണ് ഷംസുദ്ദീനെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഷംസുദ്ദീൻെറ ആദ്യ വിദേശ പര്യടനമാണ് അബൂദബിയിലേത്. കുറ്റിയറ്റുപോകുന്ന തെരുവ് മജീഷ്യൻമാരുടെ കണ്ണിയിലെ അംഗങ്ങളിലൊരാളാണ് ഷംസുദ്ദീൻ. ഇത്തരം തെരുവ് മജീഷ്യൻമാ൪ക്കായി തൻെറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച മാജിക് പ്ളാനറ്റിൽ സ്ഥിരം വേദി നൽകുന്നുണ്ടെന്നും മുതുകാട് പറഞ്ഞു.
ഷംസുദ്ദീനൊപ്പം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര നായകരെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ഷാഡോ പ്ളേ എന്ന വിദ്യയുമായി ക൪ണാടക സ്വദേശി പ്രഹ്ളാദ് ആചാര്യയും പാശ്ചാത്യ, ഇന്ത്യൻ വിദ്യകൾ സമന്വയിപ്പിച്ചുള്ള ചാ൪ലി ചാപ്ളിൻ ആക്ടുമായി തമിഴ്നാട് സ്വദേശി യോനയും അരങ്ങിലത്തെും. ഇവരെ ജാലവിദ്യയുടെ അകമ്പടിയോടെ സദസിന് മുന്നിൽ അവതരിപ്പിക്കുകയാകും താൻ ചെയ്യുകയെന്നും മുതുകാട് പറഞ്ഞു. രണ്ട് മണിക്കൂറോളം നീളുന്ന വിദ്യ പ്രേക്ഷക൪ക്ക് പുതിയൊരു അനുഭവമാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അബൂദബി ഇന്ത്യ സോഷ്യൽ ആൻറ് കൾചറൽ സെൻറ൪ ആഭിമുഖ്യത്തിലുള്ള ഇന്ത്യാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. അബുദബി മിനയിലുള്ള അസോസിയേഷൻ ആസ്ഥാനത്ത് വൈകുന്നേരം ഏഴിനാണ് ഉദ്ഘാടന ചടങ്ങുകൾ. യു.എ.ഇ സാംസ്കാരിക മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡ൪ ടി.പി.സീതാറാം, ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലി തുടങ്ങിയ വ്യാപാര, വാണിജ്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖ൪ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.സി ആസ്ഥാനത്തിനോട് ചേ൪ന്നുള്ള സ്ഥലത്ത് ഫെസ്റ്റിനായുള്ള കൂടാരങ്ങൾ നി൪മാണം പൂ൪ത്തിയായി കഴിഞ്ഞു. ശനിയാഴ്ച സമാപിക്കുന്ന മേളയിൽ പ്രതിദിനം 15000ത്തോളം കാണികൾ എത്തുമെന്നാണ് പ്രതീക്ഷ.
അസോസിയേഷൻ പ്രസിഡൻറ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി ആ൪. വിനോദ്, ട്രഷറ൪ റഫീഖ്.പി. കയനായിൽ, അസി. ട്രഷറ൪ ഷിജിൽ കുമാ൪, ഭാരവാഹിയായ മാത്യു ജോസ് മാത്യു, ഷംസുദ്ദീൻ ചെ൪പ്പുളശേരി എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.