ശാസ്ത്രം ജ്യോതിഷത്തേക്കാള്‍ വളര്‍ന്നിട്ടില്ല: ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ജ്യോതിഷം ശാസ്ത്രത്തെക്കാൾ മുകളിലാണെന്ന് ബി.ജെ.പി എം.പിയും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേശ് പെക്റിയാൽ നിഷാങ്ക്. ഗണപതിയുടെ ആനത്തല പ്രാചീന ഇന്ത്യയിലെ പ്ളാസ്റ്റിക് സ൪ജറിയാണെന്ന് നരേന്ദ്ര മോദി മുമ്പ് പറഞ്ഞപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചവ൪ക്ക് ഒന്നുമറിയില്ളെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
ലോക്സഭയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാനിങ് ആൻഡ് ആ൪കിടെക്ചറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിൻെറ ച൪ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് ആണവോ൪ജത്തെക്കുറിച്ച് ച൪ച്ച ചെയ്യുന്നു. ആയിരക്കണക്കിന് വ൪ഷം മുമ്പ് നമ്മുടെ കണാദൻ ആണവപരീക്ഷണം നടത്തിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രത്തിൻെറ ഒരു ശാഖയും ഒന്നുമല്ല.
ജ്യോതിഷത്തിന് പ്രചാരം നൽകാൻ നടപടിയുണ്ടാകണം. അതേക്കുറിച്ച് ച൪ച്ചകൾ വേണം. നാം ഇന്ത്യക്കാ൪ക്ക് അറിവിൻെറ കാര്യത്തിൽ ഒരു കുറവുമില്ല. പ്രാചീനകാലത്തുതന്നെ ജനിതക ശാസ്ത്രം ഇന്ത്യയിലുണ്ട്. ഗണപതിയുടെ തല ഇന്ന് നാം പറയുന്ന പ്ളാസ്റ്റിക് സ൪ജറിയാണ്. അവയവം മാറ്റിവെക്കുന്നതിനെക്കുറിച്ചുള്ള അറിവ് അന്ന് ഇന്ത്യക്കാ൪ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എം.പി പറഞ്ഞു.
ബി.ജെ.പി നേതാവിൻെറ പരാമ൪ശങ്ങൾ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പുതുതലമുറയെ ശാസ്ത്രീയ അടിത്തറയിൽ വള൪ത്തിക്കൊണ്ടുവരുന്നതിന് പകരം അടിസ്ഥാനമില്ലാത്ത കഥകൾ ആധികാരികമെന്ന മട്ടിൽ കൊണ്ടുവരുന്നത് ശരിയല്ളെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.