Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാണി കോഴ വാങ്ങിയെന്ന്...

മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ്പ്

text_fields
bookmark_border
മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ്പ്
cancel

കോട്ടയം/താമരശേരി: ബാറുടമകളിൽനിന്ന് മന്ത്രി കെ.എം.മാണി കോഴവാങ്ങിയെന്ന് വിശ്വസിക്കുന്നതായി രാവിലെ കോട്ടയത്ത് പരസ്യമായി പറഞ്ഞ താമരശ്ശേരി ബിഷപ് മാ൪ റെമജിയൂസ് ഇഞ്ചനാനിയിൽ പ്രസ്താവന വിവാദമായതോടെ വൈകുന്നേരം തിരുത്തി.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവെയാണ് സമിതി ചെയ൪മാൻകൂടിയായ ബിഷപ് മാണിക്കും സ൪ക്കാറിനുമെതിരെ രൂക്ഷവിമ൪ശം നടത്തിയത്. സ൪ക്കാ൪ ഈ നിലപാട് തുട൪ന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ദു$ഖിക്കേണ്ടിവരും. മദ്യനയം അട്ടിമറിക്കാൻ ബാറുടമകൾ 20 കോടി തയാറാക്കിവെച്ചിരുന്നുവെന്നും ഒരുവിഹിതം ധനമന്ത്രിക്ക് കൊടുത്തുവെന്നും ആരോപണം ഉയ൪ന്നിരുന്നു. അത് നിഷേധിച്ചതിനാൽ നേരത്തെ വിശ്വസിച്ചിരുന്നില്ല.

മദ്യനയത്തിൽനിന്നുള്ള സ൪ക്കാറിൻെറ പിന്മാറ്റം കാണുമ്പോൾ ബാ൪ മുതലാളിമാ൪ പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കാൻ നി൪ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദമായതോടെയാണ് വൈകുന്നേരം താമരശ്ശേരിയിൽ നിഷേധിച്ച് പ്രസ്താവന ഇറക്കിയത്. മന്ത്രി മാണി ബാറുടമകളുടെ പക്കൽനിന്ന് കോഴ വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. അമ്പതു വ൪ഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവ൪ത്തനത്തിൻെറ ആൾരൂപമായ മാണി അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നുമില്ല.

കോട്ടയത്തെ പ്രസംഗം തെറ്റിദ്ധാരണാജനകമായി അട൪ത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്. മാണി കോഴവാങ്ങിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്നില്ല. എന്നാൽ, സ൪ക്കാറിൻെറ ധീരമായ മദ്യവിരുദ്ധനയത്തിൽനിന്ന് പിന്നോട്ടു പോകാനുള്ള പ്രവണതകൾ കാണുമ്പോൾ അങ്ങനെ വിശ്വസിക്കേണ്ടിവരുമെന്ന ആശങ്ക മാത്രമാണ് ഉന്നയിച്ചത്. കോഴവാങ്ങി എന്ന് സ്ഥാപിക്കാനല്ല ശ്രമിച്ചത്. മറിച്ച്, മദ്യനയത്തിൽ വെള്ളം ചേ൪ക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പ്രതിരോധമായാണ് പൊതുജനമനസ്സുകളിൽ ഇങ്ങനെയൊരു സംശയം ഉടലെടുക്കാനുള്ള സാധ്യതയുണ്ട് എന്ന് പ്രസ്താവിച്ചത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ താൽപര്യം സ൪ക്കാ൪ പ്രഖ്യാപിച്ച മദ്യനയത്തിൽനിന്ന് അൽപം പോലും പിന്നോട്ടുപോകരുത് എന്നതാണ്. ഇതാണ് പൊതുജന താൽപര്യവും ^പ്രസ്താവനയിൽ പറഞ്ഞു.

കോട്ടയത്ത് രൂക്ഷ വിമ൪ശനമാണ് ബിഷപ്പ് നടത്തിയത്. ചിലരുടെ മാത്രം സാമ്പത്തിക ഉന്നമനത്തിനായി സ൪ക്കാ൪ നയംമാറ്റുമ്പോൾ പാവപ്പെട്ടവരുടെ കണ്ണീരും ദുരിതവും കാണാതെ പോവരുത്. ജനഹിത പരിശോധന നടത്തി ടൂറിസമാണോ ജനങ്ങളുടെ നന്മയാണോ വലുതെന്ന് തീരുമാനിക്കട്ടെ. ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാക്കും പ്രവൃത്തിയും വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, മദ്യനയം പുന:പരിശോധിക്കുമെന്ന് പറഞ്ഞത് ഇടിത്തീവീഴ്ത്തി.
കടുത്ത അമ൪ഷവും ഉണ്ടാക്കി. മദ്യനയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഡിസംബ൪ 18ന് നിയമസഭാ മാ൪ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിൻെറ താൽപര്യം മാനിച്ച് മദ്യനയം അട്ടിമറിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടനം നി൪വഹിച്ച ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story