കുരങ്ങുപനി: 1000 സുരക്ഷാ കിറ്റുകള്‍ അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ്
text_fieldsനിലമ്പൂ൪: ജില്ലയിൽ റിപ്പോ൪ട്ട് ചെയ്യപ്പെട്ട കുരങ്ങുപനി പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി 1000 സുരക്ഷാ (പേഴ്സനൽ പ്രൊഡക്റ്റിവ് എക്യൂപ്മെൻറ്) കിറ്റുകൾ അനുവദിക്കുന്നതിന് ജില്ലാ ആരോഗ്യവകുപ്പ് മെഡിക്കൽ ഡയറക്ട൪ക്ക് കത്ത് നൽകി. 75 കിറ്റുകൾ മാത്രമാണ് ജില്ലാ ഓഫിസിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ ഉമ്മ൪ ഫാറൂഖ് അറിയിച്ചു.
പക്ഷിപനിയുടെ പ്രതിരോധ പ്രവ൪ത്തനങ്ങൾ കൂടി കണക്കിലെടുത്താണ് 1000 എണ്ണത്തിന് അപേക്ഷ നൽകിയത്. അനുവദിച്ച് കിട്ടുന്നതിൽ മുന്നൂറ് കിറ്റുകൾ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് കൈമാറും. മാസ്ക്, ഗ്ളൗസ്, കുക്കിൾസ് ഉൾപ്പെടെ നാല് ഇനം സാധനങ്ങളാണ് ഒരുകിറ്റിൽ ഉണ്ടാവുക. ഒരു പ്രാവശ്യം മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.
നിലമ്പൂ൪ സൗത് ഡിവിഷനിൽപ്പെട്ട കരുളായി റെയ്ഞ്ച് വനത്തിൽ ജനവാസകേന്ദ്രത്തോട് ചേ൪ന്നുള്ള പന്നിച്ചോലയിൽ കുരങ്ങ് ചത്തത് കുരങ്ങുപനി മൂലമാണെന്ന് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചത്തോടെ വനംവകുപ്പും ജാഗ്രതയിലാണ്. തുട൪ച്ചയായുള്ള ദിവസങ്ങളിൽ അഞ്ച് കുരങ്ങുകളാണ് കരുളായി വനത്തിൽ ചത്തത്. വനംവകുപ്പിലെ വെറ്ററിനറി വിഭാഗത്തിൻെറ സഹായത്തിന് പുറമേ മൃഗസംരക്ഷണ വകുപ്പിൻെറ സഹായവും വനംവകുപ്പ് തേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.