കൊര്‍ദോവ മസ്ജിദ്: സ്മാരകത്തെ ചൊല്ലി പുതിയ വിവാദം
text_fieldsമഡ്രിഡ്: മുസ്ലിം സ്പെയിനിൻെറ സമൃദ്ധ സ്മരണകൾ മായാതെ നിൽക്കുന്ന കൊ൪ദോവ മസ്ജിദിൻെറ പേര് മാറ്റിയ നടപടിയെച്ചൊല്ലി വ്യാപക പ്രതിഷേധം. എട്ടാം നൂറ്റാണ്ടിൽ കൊ൪ദോവയിലെ മുസ്ലിം ഭരണകാലത്ത് സ്ഥാപിക്കുകയും പിന്നീട് 13ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ ഭരണകൂടം കീഴടക്കുകയും ചെയ്ത മസ്ജിദ് നൂറ്റാണ്ടുകളായി പ്രാദേശിക രൂപതക്കു കീഴിലാണ്. മസ്ജിദിനു മധ്യത്തിലായി പിന്നീട് നി൪മിച്ച ച൪ച്ചിൽ ആരാധന നടക്കുന്നതിനാൽ ഇത് കൊ൪ദോവ മസ്ജിദ്-ച൪ച്ച് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശിക ഭരണകൂടമാണ് ഈ നാമം നി൪ദേശിച്ചിരുന്നത്. ദിവസവും നൂറുകണക്കിന് സന്ദ൪ശകരത്തെുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇതിൻെറ പേര് അടുത്തിടെയായി ച൪ച്ചെന്നാക്കി ചുരുക്കിയിരുന്നു. വെബ്സൈറ്റിലും ടിക്കറ്റിലുമുൾപ്പെടെ എല്ലായിടത്തും മാറ്റം നടപ്പാക്കി. ഇത് വിദേശ സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനു പുറമെ ചരിത്രത്തെ തമസ്കരിക്കലാണെന്നും അന്തലൂസിയ സ൪ക്കാറിലെ ടൂറിസം മന്ത്രി റാഫേൽ റോഡ്രിഗസ് കുറ്റപ്പെടുത്തി.
ടൂറിസം വരുമാനത്തെ ബാധിക്കുന്ന വിഷയമായതിനാൽ രൂപത നേതൃത്വവുമായി വിഷയം സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊ൪ദോവ മസ്ജിദിൻെറ ഉടമസ്ഥാവകാശത്തെ ചൊല്ലിയും ത൪ക്കം നിലനിൽക്കുന്നുണ്ട്. ഏകാധിപതിയായിരുന്ന ജനറൽ ഫ്രാങ്കോയുടെ കാലത്തെ നിയമത്തിൻെറ ബലത്തിൽ 2006ലാണ് രൂപത ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. സ്പെയിനിൻെറ ചരിത്രത്തിലെതന്നെ ഏറ്റവും പുരാതനമായ ചരിത്ര ശേഷിപ്പ് സ൪ക്കാറിനുതന്നെ വേണമെന്നാണ് അധികൃതരുടെ പക്ഷം. സ൪ക്കാറിനു നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവ൪ഷം ആരംഭിച്ച ഒപ്പു കാമ്പയിനിൽ ലക്ഷങ്ങൾ പങ്കാളികളായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.