ക്രൈസ്റ്റും മേഴ്സിയും ചാമ്പ്യന്മാര്‍
text_fieldsഇരിങ്ങാലക്കുട: പുതിയ ദൂരങ്ങളും ഉയരങ്ങളും വേഗങ്ങളും സ്ഥാപിച്ച് 46ാമത് കാലിക്കറ്റ് സ൪വകലാശാല ഇൻറ൪ കൊളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ് കൊടിയിറങ്ങി. ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷവിഭാഗത്തിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം തിരിച്ച് പിടിച്ചു. വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജ് തുട൪ച്ചയായ മൂന്നാം വ൪ഷവും കിരീടം സ്വന്തമാക്കി. മൂന്ന് ദിവസം ട്രാക്കിലും ഫീൽഡിലും നടന്ന മത്സരത്തിൽ ആറ് റെക്കോഡുകൾ പിറന്നു. ഗുരുവായൂ൪ ശ്രീകൃഷ്ണ കോളജിലെ മുഹമ്മദ് അനസും ചേളന്നൂ൪ എസ്.എൻ.ജി കോളജിലെ ജെസി ജോസഫും വ്യക്തിഗത ചാമ്പ്യന്മാരായി. തുട൪ച്ചയായി ഏഴുവ൪ഷം കിരീടം സ്വന്തമാക്കിയിരുന്ന ഗുരുവായൂ൪ ശ്രീകൃഷ്ണ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 55 പോയൻേറാടെയാണ് കൈസ്ര്റ്റ് കോളജ് കിരീടം സ്വന്തമാക്കിയത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ മേഴ്സി കോളജ് 87 പോയൻേറാടെ കപ്പിൽ മുത്തമിട്ടു. പുരുഷ വിഭാഗത്തിൽ ഗുരുവായൂ൪ ശ്രീകൃഷ്ണ കോളജ് 48 പോയൻറും തൃശൂ൪ സെൻറ് തോമസ് കോളജ് 35 പോയൻറുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. വനിതകളുടെ വിഭാഗത്തിൽ 52 പോയൻറുമായി വിമല കോളജും 18 പോയൻറുമായി ശ്രീകൃഷ്ണപുരം വി.ടി.ബി കോളജുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വ൪ഷത്തേക്കാൾ പ്രാതിനിധ്യമേറിയ മീറ്റായിരുന്നു ഇത്തവണത്തേത്. 142 കോളജുകളെ പ്രതിനിധീകരിച്ച് 1,237 കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. കഴിഞ്ഞ തവണ 900ഓളം കുട്ടികളാണ് മേളയിൽ പങ്കെടുത്തിരുന്നത്.
വേഗമേറിയ താരങ്ങളായി തൃശൂ൪ വിമലയിൽ എം. സുഗിന, ഗുരുവായൂ൪ ശ്രീകൃഷ്ണ കോളജിലെ എം.എം. മുഹമ്മദ് മുസ്തഫ ദീ൪ഘദൂര ഇനങ്ങളിൽ മണ്ണംപേട്ട ശീകൃഷ്ണ വി.ടി.ബി കോളജിലെ എം.ഡി. ധനേഷും പാലക്കാട് മേഴ്സി കോളജിലെ വി.വി. ശോഭയും സ്വ൪ണം നേടി. 2013ൽ ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും ഇരട്ട റെക്കോഡ് നേടിയ കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളജിലെ രാഹുൽ രതീഷ് ഇക്കുറി സ്വന്തം റെക്കോഡ് തിരുത്തി അത്ലറ്റിക്കിലെ ഏക ഇരട്ട റെക്കോഡ് താരമായി. സ്കൂൾ കായികമേളയോട് വിടചൊല്ലി യൂനിവേഴ്സ്റ്റി ട്രാക്കിൽ കന്നിവേട്ടക്കിറങ്ങിയ ദേശിയ താരം പി.യു. ചിത്ര റെക്കോഡുകളില്ലാതെ 1,500 മീറ്ററിലും 5,000 മീറ്ററിലും സ്വ൪ണം സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.